<
  1. News

WhatsApp Cashback Offer: പണമയച്ച് കാശ് നേടാം, അറിയാം വിശദവിവരങ്ങൾ

പേടിഎം, ഗൂഗിൾ പേ, ഫോൺ പേ പോലുള്ളവ പ്രദാനം ചെയ്യുന്ന ഡിജിറ്റൽ പേയ്മെന്റ് സേവനങ്ങളും വാട്സ്ആപ്പിൽ നിന്നും ലഭ്യമാണ്. ഇപ്പോഴിതാ, വാട്സ്ആപ്പിലെ ഡിജിറ്റൽ പേയ്മെന്റ് സേവനത്തിൽ അത്യധികം ആകർഷക ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.

Anju M U
whatsapp
WhatsApp Cashback Offer: പണമയച്ച് കാശ് നേടാം, അറിയാം വിശദവിവരങ്ങൾ

ഇന്ന് ഏറ്റവുമധികം പ്രചാരമുള്ള മൊബൈൽ ആപ്ലിക്കേഷനാണ് വാട്സ്ആപ്പ് (WhatsApp). നൂതന ടെക്നിക്കുകളും ഓപ്ഷനുകളുമായി എപ്പോഴും ഗുണഭോക്താക്കളെ ആകർഷിക്കുന്ന സേവനങ്ങളാണ് വാട്സ്ആപ്പിൽ നിന്നും ലഭിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ : ഇന്ത്യയിൽ വാട്ട്‌സ്ആപ്പ് സേഫ്റ്റി ഫീച്ചർ ആരംഭിച്ചു: എന്താണത്? നിങ്ങൾ അറിയേണ്ടതെല്ലാം

പേടിഎം, ഗൂഗിൾ പേ, ഫോൺ പേ പോലുള്ളവ പ്രദാനം ചെയ്യുന്ന ഡിജിറ്റൽ പേയ്മെന്റ് സേവനങ്ങളും വാട്സ്ആപ്പിൽ നിന്നും ലഭ്യമാണ്. ഇപ്പോഴിതാ, വാട്സ്ആപ്പിലെ ഡിജിറ്റൽ പേയ്മെന്റ് സേവനത്തിൽ അത്യധികം ആകർഷക ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. അതായത്, വാട്സ്ആപ്പിലെ യുപിഐ വഴി പണം അയക്കുന്നവർക്ക് 11 രൂപ ക്യാഷ് ബാക്ക് ഓഫർ ലഭിക്കുമെന്നതാണ് പുതിയ അറിയിപ്പ്.

രാജ്യത്ത് നിന്നും കൂടുതൽ ഉപയോക്താക്കളെ വാട്സ്ആപ്പ് പേയ്മെന്റിലേക്ക് ക്ഷണിക്കുന്നതിനായാണ് ഈ ഓഫർ വച്ചിട്ടുള്ളത്. നിങ്ങൾക്കും ഈ കിടിലൻ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിന് നിങ്ങൾ ചെയ്യേണ്ടതെന്തൊക്കെയെന്ന് വിശദമായി അറിയാം.

വാട്സ്ആപ്പ് ക്യാഷ് ബാക്ക് ഓഫർ (WhatsApp Cashback offer)

ഒരു ഉപയോക്താവിന് 3 തവണ ക്യാഷ് ബാക്ക് ഓഫറിൽ പണം ലഭിക്കുന്നതാണ്. ഇതിനായി മൂന്ന് വ്യത്യസ്ത നമ്പരുകളിലേക്കാണ് നിങ്ങൾ പണം അയക്കേണ്ടത്.

ഓഫറിന് അർഹരായവരുടെ വാട്ട്സ്ആപ്പ് ബാനറിൽ ഗിഫ്റ്റ് ഐക്കൺ ഉണ്ടാകും. നിങ്ങൾക്ക് ഓഫർ ലഭിക്കുമോ എന്ന് ഇതിൽ നിന്നും മനസിലാക്കാം. പണം അയക്കേണ്ടത് വാട്ട്സ്ആപ്പ് യുപിഐ നമ്പറിലേക്കായിരിക്കണം എന്ന് നിർബന്ധമുണ്ട്. അതുപോലെ, ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ യുപിഐ ഐഡി നൽകിയോ ആണ് നിങ്ങൾ ട്രാൻസാക്ഷൻ നടത്തിയതെങ്കിൽ ഈ ഓഫർ ബാധകമല്ല.

വാട്സ്ആപ്പിന്റെ മറ്റ് ഫീച്ചറുകൾ (Other features of WhatsApp)

വാട്സ്ആപ്പിലെ മറ്റ് സവിശേഷതകളിൽ എടുത്തുപറയേണ്ട ഒന്നാണ് വീഡിയോ കോളും വാട്സ്ആപ്പ് കോളും. എന്നാൽ ഇപ്പോഴിതാ, ഒരു ഗ്രൂപ്പ് വോയിസ് കോളില്‍ 32 പേരെ വരെ ചേർക്കാനാകും. ഇത്തരത്തിലുള്ള പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: ചില്ലറയില്ലെങ്കിൽ ഫോൺ പേ ചെയ്തോളൂ… ഇന്ത്യയിലെ 'ആദ്യ ഡിജിറ്റൽ ഭിക്ഷക്കാരൻ'

അതായത്, നിലവിൽ പരമാവധി എട്ട് പേർ എന്ന കോൺഫറൻസ് കോൾ സിസ്റ്റം ഇനി കൂടുതൽ ആളുകളിലേക്ക് സാധിക്കും. എന്നാൽ ഇതുവരെ പുതിയ അപ്ഡേറ്റ് പ്രാവർത്തികമായിട്ടില്ല. വീഡിയോ കോളിൽ എന്നാൽ ഈ പുതിയ അപ്ഡേഷൻ വന്നിട്ടില്ല.

അതുപോലെ ഒരേ വാട്സ്ആപ്പ് ഒന്നിലധികം ഫോണിൽ ഉപയോഗിക്കാനായുള്ള സംവിധാനവും വാട്സ്ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വാട്സ്ആപ്പിന്റെ സ്റ്റേബിൾ വേർഷനിലേക്ക് ഈ ഫീച്ചർ ഉടനെത്തുമെന്നാണ് സൂചന. നിലവിൽ, ഒരു ഉപയോക്താവിന് അവരുടെ പ്രൈമറി അക്കൗണ്ട് നാല് വ്യത്യസ്ത ഡിവൈസുകളിലേക്ക് മാത്രമാണ് ലിങ്ക് ചെയ്യാൻ സാധിക്കുന്നത്. എന്നാൽ, മൂന്നോ നാലോ ഫോണിൽ ഒരേ അക്കൌണ്ട് തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ ഭാവിയിൽ വരുന്ന അപ്‌ഡേറ്റിൽ പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടുകൾ. 

ഡിജിറ്റല്‍ പണമിടപാട് വിപുലീകരിച്ച് വാട്സ്ആപ്പ് (WhatsApp To Expand Digital Payments)

ഡിജിറ്റല്‍ പണമിടപാട് സംവിധാനം വിപുലീകരിക്കാനും വാട്സ്ആപ്പ് തീരുമാനിച്ചു. യുപിഐ സംവിധാനത്തില്‍ ആറു കോടി ഉപയോക്താക്കളെ കൂടി ഉള്‍പ്പെടുത്താനുള്ള നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്റെ അനുമതി വാട്സ്ആപ്പിന് ലഭിച്ചു. ഇതോടെ വാട്സ്ആപ്പിന്റെ ഡിജിറ്റല്‍ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം 10 കോടിയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

English Summary: WhatsApp Cashback Offer: Send Money, Earn Money, Know More Details

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds