1. News

ഇനി കൊണ്ടുനടക്കാം ഫ്രിഡ്ജും

അടുക്കളയില്‍ ഏറ്റവും അത്യാവശ്യമായ ഉപകരണമാണല്ലൊ ഫ്രിഡ്ജ്. സ്റ്റാര്‍ ഹോട്ടലുകളിലെ മുറികളില്‍ മിനി ഫ്രിഡ്ജും കാണാം. എന്നാല്‍ ഇതൊന്നും കൊണ്ടുനടക്കാന്‍ എളുപ്പമുളളതല്ല. അതുകൊണ്ടുതന്നെ റിമോട്ടായ പ്രദേശങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഇന്‍സുലിന്‍ പോലെയുളള മരുന്നുകള്‍ സൂക്ഷിക്കാന്‍ പ്രയാസമാകുന്നതും. ഇതിനൊരു പരിഹാരവുമയെത്തുകയാണ് ക്രൈസ്റ്റ് നഗര്‍ കോളേജിലെ ആര്യന്‍ നായര്‍. തിരുവനന്തപുരത്ത്് നടക്കുന്ന സംരംഭകത്വ വികസന ക്ലബ്ബ് കോണ്‍ക്ലേവിലാണ് ഇതിന്റെ അവതരണം നടന്നത്.

Ajith Kumar V R

നമ്മുടെ സാധാരണ ഫ്രിഡ്ജുകള്‍ കംപ്രസര്‍ ടെക്‌നോളജി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് വളരെ അധികം ക്ലോറോ ഫ്‌ള്യൂറോ കാര്‍ബണും അന്തരീക്ഷത്തിലേക്ക് തള്ളുന്നു. ആഗോള താപനത്തിന് സഹായകമാകുന്ന മാലിന്യങ്ങളാണ് ഇവ. എന്നാല്‍ ആര്യന്‍ വികസിപ്പിച്ചിരിക്കുന്നത് ആരോഗ്യകരമായ ഒരു മൊഡ്യൂളാണ്. ഒപ്പം ലളിതവുമാണ് ഈ ടെക്‌നോളജി. ഇതിനെ പെല്‍ടിയര്‍ മൊഡ്യൂള്‍ എന്നു വിളിക്കാം. രണ്ട് ഹീറ്റ് സിങ്കും എക്‌സാസ്റ്റ് ഫാനും പെല്‍ടിയര്‍ കോംപൗണ്ടും ചേര്‍ന്നതാണിത്. ഇതിന്റെ ഒരു വശം ചൂടുള്ളതും മറുവശം തണുത്തതുമായിരിക്കും. തണുത്ത അന്തരീക്ഷത്തിനെ ഒരു ഇന്‍സുലേറ്റ് അന്തരീക്ഷത്തിലേക്ക് കയറ്റി തണുപ്പിക്കുകയാണ് ചെയ്യുക. ഇതിന് 5 ആംപിയറും 12 വോള്‍ട്ടും മതിയാകും. പൂര്‍ണ്ണമായും മാലിന്യരഹിതമായ സങ്കേതമാണിത്.

ഇതിന്റെ അടുത്ത ഘട്ടമായി സോളാര്‍ പാനല്‍ ചേര്‍ക്കാനും ലക്ഷ്യമിടുന്നുണ്ട്. വൈദ്യുതി ലഭിക്കാത്ത ഇടങ്ങളില്‍ , പ്രത്യേകിച്ചും മരുപ്രദേശങ്ങളിലും ട്രക്കിംഗിന് പോകുന്ന ഇടങ്ങളിലുമൊക്കെ മരുന്നും മറ്റ് അത്യാവശ്യ സാധനങ്ങളും തണുത്ത ഊഷ്മാവില്‍ സൂക്ഷിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഉദ്ദേശിക്കുന്നത്. 20 സെന്റീമീറ്റര്‍ വീതിയും 35 സെന്റീമീറ്റര്‍ ഉയരവുമുളളതാണ് ഒരു മൊഡ്യൂള്‍. പേറ്റന്റ് ചെയ്ത് മാര്‍ക്കറ്റിലിറക്കാമെന്നുളള പ്രതീക്ഷയിലാണ് ആര്യന്‍. ബന്ധപ്പെടേണ്ട നമ്പര്‍-- 6238151759

English Summary: where ever you go,you can carry a fridge too

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds