1. PM Kisan സമ്മാൻ നിധിയുടെ 15-ാം ഗഡുവിനായി ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം. സർക്കാർ ജോലിയോ, നികുതി ബാധ്യതകളോ ഉള്ളവർ, ഇപിഎഫ്ഒ അംഗങ്ങളോ പദ്ധതിയിൽ ചേരാൻ യോഗ്യരല്ല. ഒരു കുടുംബത്തിൽ നിന്നും ഒരാൾക്ക് മാത്രമെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കൂ. അതുപോലെ ഗുണഭോക്താവ് മരണപ്പെട്ടാൽ കുടുംബത്തിന് ആനുകൂല്യം ലഭിക്കില്ല.
അപേക്ഷിക്കേണ്ടത് ഇങ്ങനെ..
1. ഔദ്യോഗിക പിഎം കിസാൻ പോർട്ടൽ സന്ദർശിക്കുക
2. ഫാർമേഴ്സ് കോർണർ വിഭാഗത്തിൽ പുതിയ കർഷക രജിസ്ട്രേഷൻ തെരഞ്ഞെടുക്കുക
3. NEW FARMER REGISTRATION FORM ഫിൽ ചെയ്യുക
4. Get OTP നൽകുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി ലഭിക്കും
5. ഒടിപി നൽകിയശേഷം രജിസ്ട്രേഷൻ തുടരുക എന്നത് തെരഞ്ഞെടുക്കുക
6. ശേഷം പേര്, സംസ്ഥാനം, ജില്ല, ബാങ്ക്, ആധാർ വിവരങ്ങൾ എന്നിവ കൃത്യമായി പൂരിപ്പിക്കുക
7. അപേക്ഷ സബ്മിറ്റ് ചെയ്ത് കൃഷിയുമയി ബന്ധപ്പെട്ട വിവരങ്ങൾ നൽകുക
8. സേവ് ക്ലിക്ക് ചെയ്യുക
9. ശേഷം അപേക്ഷ സ്ഥിരീകരിച്ചതായി സന്ദേശം ലഭിക്കും
ഇക്കഴിഞ്ഞ ജൂലൈ 27നാണ് 14-ാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്തത്. അർഹരായ 8.5 കോടി കർഷകർക്ക് 17,000 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയത്.
2. കയർഫെഡിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 15 വരെ സംസ്ഥാനമൊട്ടൊകെ ഓണം പ്രത്യേക വിപണന മേളകൾ സംഘടിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഓണക്കാലത്ത് കയർഫെഡ് സംഘടിപ്പിക്കുന്ന മിന്നും പൊന്നോണം സ്വർണ സമ്മാന പദ്ധതി മന്ത്രി പ്രഖ്യാപിച്ചു. കയർഫെഡിന്റെ നിലവിലുള്ള ഷോറൂമുകൾക്കും ഏജൻസികൾക്കും പുറമേ സംസ്ഥാനത്തൊട്ടാകെ താത്കാലിക ഓണക്കാല വിപണനശാലകൾ തുടങ്ങുമെന്നും വിപണന ശാലകളിൽ നിന്ന് 50 ശതമാനം വരെ ഡിസ്‌കൗണ്ടിൽ കയർ ഉത്പന്നങ്ങൾ വാങ്ങാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
3. കേരളത്തിന്റെ സ്വന്തം മൈനകൾ പരിസ്ഥിതിയ്ക്ക് ദോഷകരമല്ലെന്ന് കുവൈത്ത് പരിസ്ഥിതി നിരീക്ഷണ സമിതി. ഇന്ത്യൻ മൈനകൾ വന്യജീവി സമ്പത്തിനെ സഹായിക്കുമെന്നും ഇവ കടുത്ത ചൂടിനെ പോലും അതിജീവിച്ച് ഗൾഫ് രാജ്യങ്ങളുടെ കാലാവസ്ഥയോട് ഇണങ്ങിയതായും പഠനങ്ങൾ കണ്ടെത്തി. മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യൻ മൈനകൾ കുവൈത്തിൽ വിരുന്നെത്താറുണ്ട്. ഇവ ഗൾഫ് രാജ്യങ്ങളിൽ ധാരാളമായി കണ്ടെത്തിയതിനെ തുടർന്നാണ് പഠനം നടത്തിയത്.
Share your comments