പലപ്പോഴും നമ്മൾ കേൾക്കുന്ന ഒരു വാർത്തയാണ് വന്യമൃഗങ്ങളുടെ ആക്രമണം കൊണ്ട് നിരവധി നാശനഷ്ടങ്ങൾ ഉണ്ടാകുന്നു എന്നുള്ളത്. അതുകൊണ്ടുതന്നെ വന്യമൃഗങ്ങൾ നമ്മുടെ കൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരം എങ്ങനെ ലഭ്യമാകുന്നു എന്നുള്ളത് നമ്മൾ അറിയേണ്ട ഒരു കാര്യമാണ്.
1972ലാണ് പാർലമെൻറ് വന്യജീവി സംരക്ഷണ നിയമം നടപ്പിലാക്കുന്നത്. അതുകൊണ്ടുതന്നെ വന്യജീവി സംരക്ഷണം സർക്കാറിന്റെ കൂടെ ചുമതലയാണ്.
എന്നാൽ വന്യജീവികളുടെ ആക്രമണം മൂലം പലയിടങ്ങളിലും വിള നാശം സംഭവിച്ചതോടുകൂടി ഈ നിയമത്തിൽ ഭേദഗതികൾ വരുത്താൻ സർക്കാർ നിർബന്ധിതമായി. കേന്ദ്രനിയമം ആണെങ്കിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ സംസ്ഥാനങ്ങൾക്ക് ഉണ്ട്. അതുകൊണ്ടുതന്നെ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ 1978ൽ കേരള സർക്കാർ പുതിയ ചട്ടങ്ങൾ രൂപപ്പെടുത്തി. പക്ഷേ സർക്കാർ രൂപപ്പെടുത്തിയ ചട്ടങ്ങൾ പ്രകാരം വന്യജീവികളുടെ ആക്രമണത്തിന് ഇരയായ വ്യക്തിക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള വ്യവസ്ഥ ഉണ്ടായിരുന്നില്ല.
ഇത്തരത്തിൽ ഒരു കാര്യം വ്യവസ്ഥ ചെയ്യാത്ത സർക്കാർ നിയമത്തിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ 1980 ൽ കേരള സർക്കാർ പുതിയ ചട്ടങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു. ഇതുപ്രകാരം വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായ വ്യക്തികൾക്കും, വസ്തുവകകൾnoക്കും ഒരു നിശ്ചിത തുക സൗജന്യമായി ലഭ്യമാക്കുന്നു. പക്ഷേ ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം സർക്കാർ നൽകിയ തുക താരതമ്യേന കുറവാണ്.
വസ്തുവകകൾ ലഭ്യമാകേണ്ട തുക ലഭിക്കുവാൻ ആരെ സമീപിക്കണം?
വിള നാശം സംഭവിച്ച ഉടമസ്ഥൻ അടുത്തുള്ള ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, വൈൽഡ് ലൈഫ് പ്രിസർവേഷൻ ഓഫീസർ എന്നിവരുടെ അടുത്ത പോകുകയും, നിശ്ചിത ഫോമിൽ അപേക്ഷ എഴുതി സമർപ്പിക്കുകയും വേണം. എന്നാൽ തോക്കിന് ലൈസൻസ് ഉള്ള വ്യക്തിക്ക് ഈ അപേക്ഷ കൊടുക്കാനുള്ള അധികാരം ഇല്ല.
വിള നശിപ്പിക്കുന്ന വന്യ മൃഗങ്ങളെ കൊല്ലാമോ?
വിള നശിപ്പിക്കുന്ന വന്യമൃഗങ്ങൾ നമ്മുടെ ജീവന് ആപത്ത് ഉണ്ടാക്കുകയോ, മറ്റൊരാളുടെ ജീവന് ആപത്ത് ഉണ്ടാക്കുകയോ ചെയ്യുന്നപക്ഷം വന്യമൃഗങ്ങളെ കൊല്ലുകയോ, മുറിപ്പെടുത്തുകയും ചെയ്യാവുന്നതാണ് എന്ന് നിയമത്തിൽ നിഷ്കർഷിക്കുന്നു.
1980ലെ ചട്ടങ്ങൾ പ്രകാരം സർക്കാരിൽ നിന്ന് ലഭ്യമാകുന്ന തുക കുറവായതിനാൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാറിനോട് ആവശ്യപ്പെടേണ്ടത് അനിവാര്യമായ കാര്യമാണ്.
Share your comments