കാട്ടാനകള്‍ക്കായി കേരളത്തിൽ ആദ്യമായി ഉദ്യാനം ഒരുങ്ങുന്നു. ഇടുക്കിയിലാണ് 600 ഹെക്ടറോളം വരുന്ന പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നത്. സ്വാഭാവിക ആവാസ വ്യവസ്ഥയൊരുക്കി, കാട്ടാനകള്‍ ജനവാസമേഖലകളില്‍ ഇറങ്ങുന്നതു തടയുകയാണ് വനം, വന്യജീവി വകുപ്പിൻ്റെ ലക്ഷ്യം. ആനയിറങ്കല്‍, ചിന്നക്കനാല്‍, 301 കോളനി, വെലക്ക് എന്നിവിടങ്ങളിലെ 600 ഹെക്ടറിലായിരിക്കും പാര്‍ക്ക് ഒരുങ്ങുക. ഇതിൻ്റെ പ്രാഥമിക പഠനവും,രൂപരേഖയും തയ്യാറായി. ഫാമുകളിലെ പുൽ മേടുകൾ കാട്ടാനകളുടെ മേച്ചിൽ പുറങ്ങളായി മാറും. തീറ്റയ്ക്കു വേണ്ട പുല്ലുകൾ വെച്ച് പിടിപ്പിക്കും.
എച്ച്‌എന്‍എല്‍ കമ്പനിക്ക് വനംവകുപ്പ് നല്‍കിയിട്ടുള്ള 386 ഹെക്ടറും വനം വകുപ്പിന്റെ കൈവശമുള്ള 290 ഹെക്ടറും പദ്ധതിക്കു വേണ്ടി ഉപയോഗിക്കാം. പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നാര്‍ ഡിഎഫ്‌ഒയ്ക്കു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . 38 കാട്ടാനകളാണ് ആനയിറങ്കല്‍ മേഖലയിലുള്ളത്. വനം വകുപ്പിന്റെ മൂന്നാര്‍ ഡിവിഷനു കീഴില്‍ 2010നു ശേഷം 28 പേര്‍ കാട്ടാന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു; കഴിഞ്ഞ വര്‍ഷം മാത്രം 4 പേരാണ് കൊല്ലപ്പെട്ടത്.

Share your comments