
കാട്ടുതേന്‍ ലഭ്യതയില്‍ വര്‍ദ്ധനവ്, വില ഇരട്ടിയോളം വര്‍ദ്ധിച്ചു. മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ കാട്ടുതേന്‍ ലഭ്യതയില്‍ വര്‍ദ്ധനവ് ഉണ്ടായതും വില ഇരട്ടിയോളം വര്‍ദ്ധിച്ചതും തേന്‍ ശേഖരണത്തില്‍ ഏര്‍പ്പെടുന്ന ചോലനായ്ക്കര്‍ വിഭാഗത്തിന് ആശ്വാസമായിരിക്കുകയാണ്. നേരത്തേ പൊതുവിപണിയില്‍ 330 രൂപയുണ്ടായിരുന്ന കാട്ടുതേനിന് ഇപ്പോള്‍ അഞ്ഞൂറ് രൂപയാണ് വില. ചോലനായ്ക്കര്‍ ശേഖരിക്കുന്ന തേന്‍ അന്‍പതുരൂപമുതല്‍ നൂറുവരെ അധികം നല്‍കിയാണ് വന സംരക്ഷണ സമിതി വാങ്ങുന്നത്. ഗുഹാവാസികളുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് കാട്ടുതേന്‍.
ഏറെ ഔഷധ ഗുണമുള്ളതും രുചിയേറെയുള്ളതുമായ കാട്ടുതേനിന് ആവശ്യക്കാരും ഏറെയാണ്. വനസംരക്ഷണസമിതി ശേഖരിക്കുന്ന തേന്‍ സംസ്‌കരിച്ച് ഒരു കിലോ 800 രൂപയ്ക്കാണ് വില്പന നടത്തുന്നത്. വനംവകുപ്പിന്റെ കൗണ്ടറിലൂടെയാണ് ഇതിന്റെ വില്പന. ഇതില്‍നിന്ന് ലഭിക്കുന്ന ലാഭം ആദിവാസികള്‍ക്കു തന്നെ വീതിച്ചു നല്‍കാറുണ്ട്. കാലാവസ്ഥ അനുകൂലമായതോടെ കാട്ടുതേനിന്റെ ലഭ്യതയും ഇരട്ടിയായി. ഒപ്പം വിലയിലും ഉയര്‍ച്ചയുണ്ടായതും വനവാസികള്‍ക്ക് സാമ്പത്തികമായി അനുകൂല ഘടകമായി.
Share your comments