
ഒരു കാലത്ത് മലയാളിയുടെ പ്രിയ ഫലമായിരുന്ന ആഞ്ഞിലിച്ചക്ക മറവിയിലേക്ക് നീങ്ങിയത്. നാടനും വിദേശിയുമായ വിവധ പഴവര്‍ഗങ്ങളുടെ വരവോടെയാണ്. എന്നാൽ അവഗണിക്കപ്പെട്ടു കിടന്ന ആഞ്ഞിലി ചക്കയ്ക്ക് വിപണിയിൽ ഇപ്പോൾ വൻ ഡിമാൻഡ് ആണുള്ളത്. 150 മുതല്‍ 200 രൂപവരെയാണ് വിപണിയിലെ വില. മേയ്, ജൂണ്‍. ജുലായ് മാസങ്ങളില്‍ നാട്ടില്‍ സുലഭമായി കിട്ടുന്ന ഏക പഴവര്‍ഗമാണ് ആഞ്ഞിലിച്ചക്ക. . മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുളള ഔഷധഗുണങ്ങളും ആഞ്ഞിലി ചക്കയ്ക്കുണ്ടെന്നാണ് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നത്. ആഞ്ഞിലി മരത്തിന്റെ തടിക്ക് നല്ല കാതലായതിനാല്‍ ഗൃഹോപകരണങ്ങള്‍,കട്ടള നിര്‍മ്മാണത്തിനുമൊക്കെ ഇവ ഉപയോഗിക്കുന്നുണ്ട്. പഴയ മരങ്ങളൊക്കെ തടിക്കു വേണ്ടി മുറിച്ച് മാറ്റിയതോടെ നാട്ടിന്‍പുറങ്ങളിൽ നിന്ന് ആഞ്ഞിലിച്ചക്ക അപ്രത്യക്ഷമായിരുന്നു. ഇപ്പോള്‍ തൃശൂരിലാണ് കൂടുതല്‍ ആഞ്ഞിലിച്ചക്ക ഉത്പാദനമുള്ളത്. വഴിയോരങ്ങളിലും പഴക്കടകളിലുമൊക്കെ വില്‍പ്പനയ്ക്ക് വച്ചിട്ടുള്ള ആഞ്ഞിലിച്ചക്ക പൊന്നും വില കൊടുത്താണ് ഇപ്പോൾ ആളുകൾ വാങ്ങിക്കൊണ്ടുപോകുന്നത്. നേരത്തെ ആഞ്ഞിലിച്ചക്കയെ അവഗണിക്കുന്നതിനെതിരെ നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു.. നവമാധ്യമങ്ങളിലൂടെ ആഞ്ഞിലിചക്കയ്ക്ക് അടുത്തകാലത്ത് കൂടുതൽ പ്രചാരം ലഭിച്ചിരിക്കുകയാണ്.
Share your comments