പാലക്കാട്: കൈമോശം വന്ന കൈത്തറി പെരുമ തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് കേരള സാംസ്കാരിക വകുപ്പിന്റെ കലാഗ്രാമം പദ്ധതിയിലൂടെ പെരുവമ്പ്. ഇതിന്റെ ഭാഗമായി ആരംഭിച്ച ഊടും പാവും പദ്ധതിയാണ് പരമ്പരാഗത തൊഴിൽ നേട്ടമാവുന്നത് . നഷ്ടം വന്നു നിന്നുപോയ പരമ്പരാഗത തൊഴിൽ മേഖലയിൽ പരിശീലന൦ നൽകി, അവരെ ഉപയോഗിച്ച് ഉത്പാദനം നടത്തുന്ന രീതിയാണ് ആർട്ട് ഹബ്ബിലേത്. Palakkad: The Peruvampu is preparing to reclaim the handloom Peruma that was lost through the Kalagramam project of the Kerala Culture Department. The Oodum Pavum project, which was started as part of this, is a traditional employment achievement. The Art Hub provides training in the traditional field of work that has been lost, and uses them to produce.ഊടും പാവും പദ്ധതി നടപ്പാക്കിയ സംസ്ഥാനത്തെ 20 പൈതൃക ഗ്രാമങ്ങളിൽ ഒന്നാണ് പെരുവമ്പ്. 3 മാസത്തെ പരിശീലനം ലഭിച്ച 30 പേർ ഗ്രാമത്തിലുണ്ട്. അതിൽ 15 പേർ സജീവമായി രംഗത്തുണ്ട്. കോവിഡ് കാലത്തിന്റെ ചില പ്രയാസങ്ങൾ മാറ്റിനിർത്തിയാൽ വലിയ മുന്നേറ്റമുണ്ടാകാൻ റൂറൽ ആർട്ട് ഹബ്ബിനായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള സർഗാലയയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. കലാഗ്രാമങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് വിപണിയിൽ മത്സരിക്കാനുള്ള ഗുണമേന്മയും ആകർഷകത്വവും കൈവരുത്തുക എന്നതാണ് സർഗാലയയുടെ ലക്‌ഷ്യം.
നെയ്ത്ത് രീതി.
സർക്കാർ സ്റ്റൈപ്പെൻന്റോടെയായിരുന്നു മൂന്നു മാസത്തെ പരിശീലനം. പഴമയുടെ പേരുമ നിലനിർത്താനുള്ള ശ്രമം കൂടിയാണ് റൂറൽ ആർട്ട് ഹബ് നടത്തുന്നത്. കണ്ണൂരിലെ നാഷണൽ ഹാൻഡ്‌ലൂം ഡവലപ്മെന്റ് കോർപറേഷനിൽ നിന്നാണ് നൂൽ വാങ്ങുന്നത്.ഈ നൂൽ വേവിച്ച് ബോബിൻ ചുറ്റി വാർപ്പിങ് യന്ത്രത്തിലിട്ടാണ് പാവക്കുന്നതു. പിന്നീട് പശയിട്ടു അച്ചിൽ കൂട്ടിച്ചേർക്കും.22 മീറ്ററുള്ള ഇതിനെ നിവർത്തി ഇരട്ടി നീളത്തിലാക്കി പുറത്തു വച്ച് മടുപ്പു ചുറ്റും. പിന്നീടത് റോളിൽ ചുറ്റി തറിയിലേക്കു കയറ്റുന്നതുവരെയുള്ള നെയ്ത്തിന്റെ പരമ്പരാഗത രീതിയാണ് ഇവിടെ നടക്കുന്നത്. ഇങ്ങനെ നെയ്‌തെടുക്കുന്ന വസ്ത്രങ്ങളുടെ നിലവാരം കൂടും എന്നതാണ് പ്രത്യേകത.
വാടകയ്ക്ക് നൽകിയ കെട്ടിടത്തിലാണ് നെയ്തു കേന്ദ്രം പ്രവർത്തിക്കുന്നത്. 10 തറികളാണുള്ളത് . ഇത് 20 എണ്ണമാക്കി ഉയരത്താനുള്ള നടപടിയുമായി മുന്നോട്ടു പോവുകയാണ്. സെറ്റ് സാരി, ഡബിൾ മുണ്ട്, സെറ്റു മുണ്ട്, കുട്ടികളുടെ മുണ്ട്, സിൽക്ക് സാരി, ലിനൻ ഷർട്ട് , കോട്ടൺ ഷർട്ട് , മറ്റു തുണിത്തരങ്ങൾ, എന്നിവ ഒരുക്കുന്നുണ്ട്. ഇവിടെ നെയ്ത സാരികൾ വിന്നിങ് ലീപ് 2020 എന്ന പേരിൽ ബ്രാൻഡ് ചെയ്തു വില്പനയ്ക്ക് എത്തിക്കുകയാണ്. മുണ്ടിന്റെ കരയുടെ കളറുമായി മാച്ച് ചെയ്യുന്ന ഷർട്ടുകളും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സർക്കാർ സഹായവും മറയൂരിലെ കർഷകരുടെ വിജയഗാഥയും
Share your comments