പൂക്കളും രുചിയേറും ഭക്ഷണങ്ങളുമായി മൂന്നാറില്‍ വിന്‍റര്‍ കാര്‍ണിവല്‍
വിന്റര്‍ കാര്‍ണിവലിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നും മത്സര ഇനത്തില്‍ ലോഗോ ഡിസൈന്‍ ക്ഷണിച്ചു. മത്സരാര്‍ത്ഥികള്‍ തയ്യാറാക്കുന്ന ലോഗോ നവംബര്‍ 27 വരെ ഡി.റ്റി.പി.സി ഇടുക്കി കളക്ട്രേറ്റ് ഓഫീസിലും, മൂന്നാര്‍ - ഡി.റ്റി.പി.സി ഇന്‍ഫര്‍മേഷന്‍ ഓഫീസിലും നേരിട്ടും, info@dtpcidukki.com എന്ന ഈ-മെയില്‍ അഡ്രസ്സിലും അയക്കാം.
രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിന് പുത്തനുണര്‍വ്വ് നല്‍കികൊണ്ട് ഇടുക്കി ഡി.റ്റി.പി.സി ഡിസംബര്‍ 21 മുതല്‍ 2020 ജനുവരി 5 വരെ 'വിന്റര്‍ കാര്‍ണിവല്‍' മൂന്നാര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മൂന്നാറില്‍ നടത്തുന്ന കാര്‍ണിവലില്‍ ഫ്‌ളവര്‍ ഷോ, ഫുഡ് ഫെസ്റ്റിവല്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ഉണ്ടാകും.
വിന്റര്‍ കാര്‍ണിവലിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നും മത്സര ഇനത്തില്‍ ലോഗോ ഡിസൈന്‍ ക്ഷണിച്ചു. മത്സരാര്‍ത്ഥികള്‍ തയ്യാറാക്കുന്ന ലോഗോ നവംബര്‍ 27 വരെ ഡി.റ്റി.പി.സി ഇടുക്കി കളക്ട്രേറ്റ് ഓഫീസിലും, മൂന്നാര്‍ - ഡി.റ്റി.പി.സി ഇന്‍ഫര്‍മേഷന്‍ ഓഫീസിലും നേരിട്ടും, info@dtpcidukki.com എന്ന ഈ-മെയില്‍ അഡ്രസ്സിലും അയക്കാം. ഒരു മത്സരാര്‍ത്ഥിക്ക് ഒരു ലോഗോ ഡിസൈന്‍ മാത്രമെ സമര്‍പ്പിക്കുവാന്‍ സാധിക്കുകയുള്ളു.
മത്സരത്തില്‍ വിജയിക്കുന്ന ഒരാള്‍ക്ക് മൂന്നാര്‍ ക്‌ളൗഡ്‌സ് വാലി ഹോട്ടലില്‍ ഒരു ദിവസത്തെ സൗജന്യ താമസവും ഡി.റ്റി.പി.സിയുടെ ഒരു ദിവസത്തെ സൗജന്യ മൂന്നാര്‍ ടൂര്‍ പാക്കേജും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232248, 04865 231516
Share your comments