യുഎസ്എ ആസ്ഥാനമായുള്ള ആഗോള കാർഷിക മേഖലയായ എഫ്എംസി കോർപ്പറേഷന്റെ ഇന്ത്യൻ ഉപസ്ഥാപനമായ എഫ്എംസി ഇന്ത്യയുടെ കോർപ്പറേറ്റ് അഫയേഴ്‌സ് ഓഫ് ഇൻഡസ്ട്രി ആൻഡ് പബ്ലിക് അഫയേഴ്‌സ് ഡയറക്ടറായ രാജു കപൂർ കൃഷി ജാഗരൺ ഓഫീസ് സന്ദർശിച്ചു. K.J ചൌപ്പലിൽ നടന്ന പരുപാടിയിൽ കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക്ക് ഡയറക്ടർ ഷൈനി ഡൊമിനിക്കും ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ കൃഷിയിലും രാസ വ്യവസായത്തിലുമുള്ള അദ്ദേഹത്തിൻറെ 34 വർഷത്തെ അനുഭവങ്ങൾ പങ്കുവച്ചു.
ഡൽഹി ഹെഡ് ഓഫീസിൽ നടന്ന പരിപാടിയിലേക്ക് കരഘോഷത്തോടെ, പൂച്ചെടി നൽകിയാണ് അദ്ദേഹത്തെ കൃഷി ജാഗരൺ കുടുംബം വരവേറ്റത്.
കൃഷി ജാഗരണിലേക്ക് തന്നെ ക്ഷണിച്ച എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ട് ആരംഭിച്ച സംഭാഷണത്തിൽ അദ്ദേഹം മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളെക്കുറിച്ച് പ്രതിപാദിക്കുകയും, കൃഷികളെക്കുറിച്ചും, കൃഷിക്കാരെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയയും ചെയ്തു. കൂട്ടത്തിൽ കൂടുതൽ സ്ത്രീകൾ സംരഭത്തിലേക്ക് കടന്ന് വരണമെന്ന് പറയുകയും ചെയ്തു.
ടെക്നോളജി, അറിവ്, കൃഷിക്കാവശ്യമായ സാധനങ്ങളുമാണ് ഏറ്റവും പ്രധാനമായി വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടാതെ നാട്ടിൻ പ്രദേശങ്ങളിൽ ഉള്ളവർക്ക് കൃഷിയെക്കുറിച്ചും കൃഷിക്കാവശ്യമായ സാധനങ്ങൾ, പുതിയ ടെക്നോളജി, അവർക്ക് കിട്ടുന്ന സഹായങ്ങൾ എന്നിവയെക്കുറിച്ച് വേണ്ടത്ര അറിവ് ഇല്ലാതെ വരുമ്പോൾ കൃഷി ജാഗരൺ പോലുള്ള മീഡിയകൾ വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൃഷി ജാഗരൺ
ടീമുമായി സംവദിക്കുകയും ചെയ്തു.
ജിബി പന്ത് സർവകലാശാലയിൽ നിന്ന് അഗ്രികൾച്ചറിലും മൃഗസംരക്ഷണത്തിലും ബിരുദധാരിയായ അദ്ദേഹം മാർക്കറ്റിംഗിൽ എംബിഎ യും ചെയ്തിട്ടുണ്ട്.
വിള സംരക്ഷണം, രാസവളങ്ങൾ, വിത്തുകൾ, മൃഗ പോഷകാഹാരം, ആരോഗ്യ ഉൽപ്പന്ന ഉൽപ്പന്നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ വ്യത്യസ്ത അനുഭവമുള്ള അദ്ദേഹം മുൻകാലങ്ങളിൽ വിവിധ പ്രശസ്ത കോർപ്പറേറ്റുകളിൽ ജോലി ചെയ്തിട്ടുണ്ട്.
ദക്ഷിണേഷ്യയിലെ കോർപ്പറേറ്റ് കാര്യങ്ങളുടെ തലവനായിരുന്നു രാജ് കപൂർ.
Share your comments