മില്യണയർ ഫാർമർ ഓഫ് ഇന്ത്യഅവാർഡ്സ് രണ്ടാം ദിവസം വനിതാ അഗ്രിപ്രണർമാരെക്കുറിച്ചും കാർഷിക മേഖലയിലെ അഭിവൃത്തി വർധിപ്പിക്കുന്നതിന് അവർ നൽകിയ സംഭാവനകളെക്കുറിച്ചും ചർച്ച നടന്നു.
രാജസ്ഥാനിൽ നിന്നുള്ള കർഷകയായ സുമൻ ശർമ, നെല്ലിക്ക ഉപയോഗിച്ച് തൻ്റെ കാർഷിക ബിസിനസ് ആരംഭിച്ചത് എങ്ങനെ എന്ന് വിവരിച്ചു. നെല്ലിക്ക ജ്യൂസ്, നെല്ലിക്ക പൗഡർ തുടങ്ങിയ വിവിധ ഉത്പന്നങ്ങളാണ് അവർ ബിസിനസ് ചെയ്യുന്നതെന്നും നെല്ലിക്ക ഉപയോഗിച്ച് എങ്ങനെ ബിസിനസ് വിപുലീകരിക്കാമെന്നും വിവരിച്ചു.
SML ലിമിറ്റഡിൻ്റെ ഡയറക്ടർ കോമൾ ഷാ കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് കർഷകരെ ബോധവൽക്കരിച്ചു.
ഇത് കൂടാതെ അടുത്ത തലമുറയിവെ വനിതാ കർഷകരെയും കാർഷിക മേഖലയിലെ നേതാക്കളേയും വളർത്തിയെടുക്കുന്നതിൽ വിദ്യാഭ്യാസത്തിൻ്റെ പങ്ക് ശ്രീം റാം കോളേജ് കൊമേഴ്സ് പ്രിൻസിപ്പൾ സ്രമ്രിത്ത് കൗർ നൽകി. കൂടാതെ ഉത്പാദനം എങ്ങനെ വർധിപ്പിക്കാമെന്നും ജൈവവളങ്ങളും സാമ്പത്തിക സഹായവും വളരാൻ സഹായിക്കുമെന്നും അവർ പറഞ്ഞു. മാത്രമല്ല വനിതാ കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വെല്ലുവിളികളും ചർച്ച ചെയ്തു.
Share your comments