News

കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട്: അഭിമുഖം 15, 20, 21, 22 തീയതികളില്‍

ജില്ലയില്‍ കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പര്‍ 217/2013) തസ്തികയിലേയ്ക്കായി 2017 ഫെബ്രുവരി 23, 2017 ഓഗസ്റ്റ് 28 തീയതികളില്‍  പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗാര്‍ഥികളുടെയും അഭിമുഖം ഡിസംബര്‍ 15, 20, 21, 22 തീയതികളില്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം സംബന്ധിച്ച അറിയിപ്പ് പ്രൊഫൈല്‍/എസ്.എം.എസ് മുഖേന നല്‍കിയിട്ടുണ്ട്. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നിശ്ചിത സമയത്ത് ജില്ലാ പി.എസ്.സി.ഓഫീസില്‍ എത്തണമെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു. 


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox