വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ ലോക പരിസ്ഥിതിദിനം വിപുലമായി ആഘോഷിച്ചു.
കൊല്ലം ആര്‍ട്ട് ഓഫ് ലിവിംഗ് ജ്ഞാന ക്ഷേത്രത്തില്‍ ഗീതാഞ്ജാനയഞത്തിന്‍റെ മൂന്നാം ദിവസമായ ഇന്നലെ ലോകപരിസ്ഥിതി ദിനം പ്രമാണിച്ച് 5000 വൃക്ഷത്തൈ നടുന്നതിന്‍റെ ഉദ്ഘാടനം ഗീതാആചാര്യനും സീനിയര്‍ ആര്‍ട്ട് ഓഫ് ലിവിംഗ് ടീച്ചറുമായ ഗിരികുമാര്‍ പോയിലക്കട രാജന്‍ നായര്‍ക്ക് വൃക്ഷത്തൈ നല്‍കി നിര്‍വഹിക്കുന്നു.
അഷ്ട്മൂടി കായലില്‍ നിന്ന്‍ പ്ളാസ്റ്റിക്ക് കക്കാവാരല്‍ തൊഴിലാളികള്‍ നടത്തുന്ന യാത്ര ജില്ലാ കളക്ടര്‍ ഡോ.എസ്. കാർത്തികേയൻ ഫളാഗ് ഓഫ് ചെയ്യുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ദിനാഘോഷം നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വശിക്ഷാ അഭിയാനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല പരിപാടി ഹരിതോത്സവം-2018 ശാസ്താംകോട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം എസ്. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. ശോഭന വ്യക്ഷതൈ വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. ശങ്കരപ്പിള്ള കൈപ്പുസ്തക വിതരണവും നിര്‍വഹിച്ചു.
ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി. ബാബുക്കുട്ടന്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്തം ടി. അനില പച്ചക്കറി വിത്ത് വിതരണം ചെയ്തു. ജില്ലയിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ക്കുള്ള സമ്മാനം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ശ്രീകല വിതരണം ചെയ്തു. കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ബി. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജി.പ്രദീപ്കുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ കൃഷ്ണകുമാര്‍, ബി. ലോറന്‍സ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എസ്. സതീഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സാബു. ജി. വര്‍ഗ്ഗീസ്,ഹെഡ്മിസ്ട്രസ് അനിത കുമാരി, ബി.ഡി.ഒ ജെ. അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹരിത തീരം പദ്ധതി ജില്ല പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് മൈതാനത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്, ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തുകള്‍, മണ്ണുപര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട അമ്പലക്കടവിന് സമീപം മൂന്ന് ഹെക്ടര്‍ തരിശു പ്രദേശത്ത് 2150ഫലവൃക്ഷതൈകളും മറ്റ് സസ്യങ്ങളും നട്ടു. തൈകളുടെ സംരക്ഷണ ചുമതല തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ്.
ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. ശങ്കരപിള്ള അധ്യക്ഷനായ ചടങ്ങില്‍,ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുമ, ജില്ലാ പഞ്ചായത്ത് അംഗം കെ. ശോഭന,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആശാ ശശിധരന്‍, ഗുണഭോക്തൃ കമ്മിറ്റി ചെയര്‍മാന്‍ ആന്റണി, ഗ്രാമപഞ്ചായത്ത് അംഗം എസ്. ദിലീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടുക എന്ന സന്ദേശവുമായി കൊല്ലം കോര്‍പ്പറേഷന്‍, ജില്ലാ ശുചിത്വ മിഷന്‍, കോസ്റ്റല്‍ പോലീസ്, നെറ്റ്ഫിഷ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശുചീകരണവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ടി.കെ.എം ആര്‍ട്‌സ് കോളേജ്, കൊല്ലം എസ്. എന്‍ കോളേജ്, പ്രാക്കുളം എന്‍.എസ്.എസ് സ്‌കൂള്‍ എന്നിവിടങ്ങളിലെ എന്‍.എസ്.എസ് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് പള്ളിത്തോട്ടം മേഖലയില്‍ ശുചീകരണം നടത്തിയത്. കൊല്ലം കോര്‍പ്പറേഷനിലെ ആരോഗ്യ വിഭാഗം ജീവനക്കാരും പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബോധവത്ക്കരണ പരിപാടി സിറ്റി പോലീസ് കമ്മീഷണര്‍ അരുള്‍ ആര്‍.ബി. കൃഷ്ണ ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍, പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ. പ്രതീപ്കുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ബെര്‍ലി ഫ്രാന്‍സിസ്, ഡോ. ഉദയാ സുകുമാരന്‍,ഷീബാ ആന്റണി, വിനിത വിന്‍സന്റ്, ഫാ. റിച്ചാര്‍ഡ്, നെറ്റ്ഫിഷ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എന്‍.ആര്‍. സംഗീത, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. വി.കെ. മധുസൂദനന്‍ ക്ലാസെടുത്തു.
ചവറ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഫലവൃക്ഷതൈ നടീല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കെ.എം.എം.എല്‍ പരിസരത്തെ നാലര ഏക്കര്‍ സ്ഥലത്ത് ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.
പന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിപിള്ള മുഖ്യപ്രഭാഷണവും ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ടി.ജെ. ആന്റണി പദ്ധതി വിശദീകരണവും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ നിയാസ്, പന ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. അനില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. സുധാകുമാരി, ബിന്ദു സണ്ണി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഇ. ഹസീന, രാകേഷ് നിര്‍മ്മല്‍, അയ്യപ്പന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലെ പരിസ്ഥിതി ദിനാഘോഷം ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. സുധര്‍മ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആര്‍.കെ. മീര, അംഗം ഷേര്‍ളി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വളപ്പില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി നേതൃത്വം നല്‍കി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡി. ലില്ലി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ ബീവി, നജീബത്ത് മറ്റ് ജനപ്രതിനിധികള്‍, ബി.ഡി.ഒ ടി. ബീനകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില്‍ പരിസ്ഥിതി ദിനാഘോഷം വൈസ് പ്രസിഡന്റ് സിന്ധു മോഹന്‍ ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. തങ്കപ്പന്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി ദിനാഘോഷം മുട്ടറ ഗവണ്‍മെന്റ് വി.എച്ച്.എസ്.എസില്‍ നടന്നു. ഔഷധ സസ്യത്തൈ നട്ട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍് കെ. ജഗദമ്മ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ പ്രസിഡന്റ് എസ്. ശശികുമാര്‍ ഫലവൃക്ഷത്തൈ നട്ടു.
കൊട്ടാരക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീബ സുരേഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബ്ലോക്ക് സെക്രട്ടറി അനില്‍കുമാര്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. ഉദ്യോഗസ്ഥര്‍ക്കായി പരിസ്ഥിതി അവബോധ പ്രശ്നോത്തരിയും സംഘടിപ്പിച്ചു.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ പരിസ്ഥിതി ദിനാഘോഷം കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് അധ്യക്ഷത വഹിച്ചു. വൃക്ഷത്തൈകളുടെ വിതരണവും എസ്. ജയമോഹന്‍ നിര്‍വഹിച്ചു. ഡോ. വി സുഭാഷ് ചന്ദ്രബോസ് സെമിനാറിന് നേതൃത്വം നല്‍കി
മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ പരിസ്ഥിതി ദിനാചരണം പ്രസിഡന്റ് എസ് രാജീവ് ഉദ്ഘാടനം ചെയ്തു. ബി.ഡി.ഒ ആര്‍. വിമല്‍ചന്ദ്രന്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മയ്യനാട് കായല്‍ തീരത്ത് കണ്ടല്‍ച്ചെടികള്‍ നട്ടു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷതൈകള്‍ വിതരണം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. ലൈല, അംഗങ്ങളായ, ഡി. ഗിരികുമാര്‍, മൈലക്കാട് സുനില്‍, ബി.ഡി.ഒ പി.കെ ശരശ്ചന്ദ്രകുറുപ്പ്, ജനറല്‍ എക്റ്റന്‍ഷന്‍ ഓഫീസര്‍ എറിക്ക് സ്‌ക്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. ജില്ലാ രജിസ്ട്രാര്‍ ടി. ഷീല നേതൃത്വം നല്‍കി. ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ് പ്രഭാഷണം നടത്തി. എം.എം. നസറുദ്ദീന്‍, ജി.സി. സുജ എന്നിവര്‍ സംസാരിച്ചു.
സ്‌കോള്‍ കേരളയുടെ ആഭിമുഖ്യത്തില്‍ തേവള്ളി ഗവണ്‍മെന്റ് എച്ച്.എസ്.എസില്‍ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷത്തെകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.എന്‍. ഗോപകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ലോക പരിസ്ഥിതി ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു
വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ ലോക പരിസ്ഥിതിദിനം വിപുലമായി ആഘോഷിച്ചു.
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Share your comments