നഗരങ്ങളിലെ മാറുന്ന ജീവിതശൈലിയുടെ സൂചകമാണ് അങ്ങാടിക്കുരുവികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവെനന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പുല്‍മേട് നശീകരണം, ആഗോളതാപനം, കുരുവികള്‍ക്ക് അനുയോജ്യമല്ലാത്ത കെട്ടിടനിര്‍മാണം, ഭക്ഷണ ദൗര്‍ലഭ്യം തുടങ്ങിയവയാണ് ഇവയുടെ വംശനാശത്തിന് കാരണം.നഗരമേഖലയിൽ കൂടുണ്ടാക്കാനുള്ള ഇടങ്ങള്‍ കുറയുന്നതും,വികസന പ്രവര്‍ത്തനത്തിനായി നഗരങ്ങളിലെ മരങ്ങള്‍ വ്യാപകമായി വെട്ടിനിരത്തുന്നതും കുരുവികളുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്. പുതിയ കെട്ടിടങ്ങളിൽ കൂടുകൂട്ടാനുള്ള സ്ഥലമില്ലെന്നതിനു പുറമെ കീടനാശിനികളുടെയും മറ്റ് രാസവസ്തുക്കളുടെയും ഉപയോഗം മൂലം തീറ്റയ്ക്കാവശ്യമായ പ്രാണികളെയും ചെറുകീടങ്ങളെയും കിട്ടുന്നില്ലെന്നതും കുരുവികള്‍ക്ക് വിനയായി. ഭക്ഷ്യധാന്യങ്ങള്‍ ചണം ചാക്കുകള്‍ക്ക് പകരം പ്ലാസ്റ്റിക് ചാക്കുകളിലും പാക്കറ്റുകളിലുമായതും കുരുവികള്‍ നാടുവിടാന്‍ കാരണമായി.മൊബൈൽ ടവറുകളിൽ നിന്നുള്ള വികിരണങ്ങൾ, ആവാസവ്യവസ്ഥയുടെ തകർച്ച, എന്നിവ കൊണ്ടും ഇവ വേഗത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
അങ്ങാടിക്കുരുവികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ജനങ്ങളിൽ അവബോധം വളർത്തുവാനായി ആചരിക്കുന്ന ദിനമാണ് വേൾഡ് ഹൗസ് സ്പാരോ ഡേ അഥവാ ലോക അങ്ങാടിക്കുരുവി ദിനം. ഇവയുടെ സംരക്ഷണത്തിനായി ഞാൻ അങ്ങാടിക്കുരുവികളെ സ്നേഹിക്കുന്നു’ എന്ന മുദ്രാവാക്യമുയർത്തി 2011 മുതലാണ് മാർച്ച് 20 ലോക അങ്ങാടിക്കുരുവി ദിനമായി ആചരിക്കുന്നത്.ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻസ് ഓഫ് ബേർഡ്സ്, നേച്ചർ ഫോർ എവർ സൊസൈറ്റി എന്നീ സംഘടനകളാണ് അങ്ങാടിക്കുരുവികളുടെ സംരക്ഷണം ഏറ്റെടുത്തു നടത്തുന്നത്. ന്യൂഡല്‍ഹിയുടെ സംസ്ഥാന പക്ഷിയായി 2012ല്‍ അങ്ങാടിക്കുരുവിയെ പ്രഖ്യാപിച്ചിരുന്നു.
എണ്ണം കുറഞ്ഞെങ്കിലും നഗരത്തിലെ ഹരിതപ്രദേശങ്ങളിലും നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലും ഇനിയും കുരുവികളുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുരുവികള്‍ക്ക് കൂടൊരുക്കാനുള്ള ഇടവും തീറ്റയും വെള്ളവും ഒരുക്കിയാൽ നമ്മുടെ തെരുവുകളിലേയ്ക്ക് ഇനിയുമേറെ കുരുവികൾ പറന്നെത്തും. ഈ ദിനം നമുക്ക് അങ്ങാടിക്കുരുവികളുടെ സംരക്ഷണത്തിനായി കൈകോർക്കാം.
Share your comments