1. News

കേരളത്തിൽ മഴക്കുഴിയുടെ ആവശ്യകത ലോക ജലദിനത്തിൽ ഉയർന്ന് വരുന്നു

എല്ലാ വർഷവും മാർച്ച് 22 ലോക ജലദിനമായി ആചരിക്കുന്നു. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ലോകജനതയിൽ അവബോധം ഉണർത്തുകയാണ് ജലദിനാചരണത്തിന്‍റെ ലക്ഷ്യം.

Arun T
മാർച്ച് 22 ലോക ജലദിനമായി ആചരിക്കുന്നു
മാർച്ച് 22 ലോക ജലദിനമായി ആചരിക്കുന്നു

എല്ലാ വർഷവും മാർച്ച് 22 ലോക ജലദിനമായി ആചരിക്കുന്നു. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ലോകജനതയിൽ അവബോധം ഉണർത്തുകയാണ് ജലദിനാചരണത്തിന്‍റെ ലക്ഷ്യം.

ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന United Nations Conference on Environment and Development(UNCED) ൻ്റെ സമ്മേളനത്തിലാണ്. ഇതേ തുടർന്ന് ഐക്യരാഷ്ട്ര പൊതുസഭ 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.

കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണ്.

അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് ഒരു പക്ഷെ വെള്ളത്തിന് വേണ്ടിയായിരിക്കാം . കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു.

കേരളത്തിൽ മഴക്കുഴിയുടെ ആവശ്യകത നാമുൾപ്പെടുന്ന സമൂഹത്തിന് മനസിലായിട്ടില്ല എന്നതും മഴക്കുഴിയെപ്പറ്റി പല തെറ്റിദ്ധാരണങ്ങളും വച്ചു പുലർത്തുന്ന് എന്നത് ദുഃഖകരമായ സത്യമാണ്.

English Summary: World Water Day: UN urges climate policymakers to put water at the heart of action plans

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds