News

ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ക്ളേറ്റ് വിപണിയില്‍

chocolate

ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ക്ളേറ്റ് വിപണിയില്‍ എത്തി. എഫ്.എം.സി.ജി. കമ്പനിയായ ഐ.ടി.സിയാണ് ചോക്ലേറ്റ് വിപണിയിലിറക്കിയിരിക്കുന്നത്. ഐ.ടി.സി.യുടെ പ്രീമിയം ചോക്ലേറ്റ് ബ്രാന്‍ഡായ ‘ഫാബെല്ല്‌ലെ എക്‌സ്‌ക്വിസിറ്റ്’ ആണ് വില കൂടിയ ഈ ചോക്ലേറ്റ് വിപണിയില്‍ എത്തിച്ചത്. ഏകദേശം 4.3 ലക്ഷം രൂപയാണ് ഈ ചോക്ലേറ്റിന്റെ വില.

അപൂര്‍വ രുചിക്കൂട്ടുകളും ലോകത്തിലെ തന്നെ മികച്ച കൊക്കോയും ചേര്‍ത്താണ് ചോക്ലേറ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ചോക്ലേറ്റ് അഭിരുചി കൂടി പരിഗണിച്ചാണ് ഇത് തയ്യാറാക്കുന്നത്. കൈകൊണ്ട് തടിയില്‍ തീര്‍ത്ത ബോക്സിലാണ് ചോക്ലേറ്റ് ലഭ്യമാക്കുന്നത്. ഈ ബോക്സിനുള്ളില്‍ കൈകൊണ്ടുണ്ടാക്കിയ 15 ചോക്ലേറ്റുകളാണ് ഉണ്ടാകുക. ഓര്‍ഡറിന് അനുസരിച്ചാണ് ചോക്ലേറ്റ് ലഭ്യമാകുക.ഇന്ന് മുതലാണ് ഇത് ലഭിക്കുക.


English Summary: World's most expensive chocolate

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine