ലോകത്തെ ഏറ്റവും മലിനീകരമുള്ള 30 നഗരങ്ങളെടുത്താല്‍ അതില്‍ 22ഉം ഇന്ത്യയിലാണ്. മലിനീകരണത്തിൻ്റെ തോതില്‍ ഗാസിയാബാദ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. ഏറ്റവും രൂക്ഷമായ വായുമലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ബംഗ്ലാദേശ് ഒന്നാമതും പാകിസ്താന്‍ രണ്ടാമതും അഫ്ഗാനിസ്ഥാന്‍ നാലാമതുമാണുള്ളത്. ചൈനയിലെ ഹോട്ടണ്‍ നഗരം എട്ടാം സ്ഥാനത്തും പാകിസ്താനിലെ ലാഹോര്‍ പത്താം സ്ഥാനത്തുമുണ്ട്.
വായു മലിനീകരണം മൂലം അടുത്ത വര്‍ഷം ലോകത്ത് എഴുപത് ലക്ഷം ജീവനുകള്‍ നഷ്ടമാകുമെന്ന് പഠനം മുന്നറിയിപ്പു നല്‍കുന്നു. മനുഷ്യ ജീവനുകള്‍ക്കുണ്ടാകുന്ന നഷ്ടത്തിനു പുറമേ ഇരുപത്തയ്യായിരം കോടി ഡോളറിന്റെ തൊഴില്‍ നഷ്ടമുണ്ടാക്കുമെന്നാണ് അനുമാനം.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച വിവരങ്ങള്‍ മുന്‍നിര്‍ത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.... മനുഷ്യ ശരീരത്തിന് ഹാനികരമായ വിധത്തില്‍ അന്തരീക്ഷ വായുവില്‍ അടങ്ങിയിരിക്കുന്ന, സൂക്ഷ്മമായ വിഷവസ്തുക്കളുടെ അളവ് മുന്‍നിര്‍ത്തിയാണ് നഗരങ്ങളിലെ മലിനീകരണ തോത് പഠനത്തില്‍ വിലയിരുത്തിയിരിക്കുന്നത്.
Share your comments