<
  1. News

KAU ഇ - പഠന കേന്ദ്രത്തിന്റെ ഓണ്‍ലൈൻ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം.... കൂടുതൽ കാർഷിക വാർത്തകൾ

പി. എം. കിസാൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുന്നതിനായി ദേശീയ കർഷക രജിസ്ട്രിയിൽ ഇനി മുതൽ കർഷകർക്ക് സ്വന്തമായി രജിസ്റ്റർ ചെയ്യാം; അവസാന തീയതി ജൂലൈ 31, കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ - പഠന കേന്ദ്രം “Plant Propagation and Nursery Management” ഓണ്‍ലൈൻ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം, സംസ്ഥാനത്ത് രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. കൃഷി ഭവനിൽ പോകാതെ തന്നെ, കർഷകർക്കുള്ള ഏകീകൃത തിരിച്ചറിയൽ സംവിധാനമായ ദേശീയ കർഷക രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യാം. കൃഷി ഭവൻ വഴി മാത്രം സാധ്യമായിരുന്ന സംവിധാനം ഇപ്പോൾ ഫാർമർ ലോഗിൻ വഴി സ്വന്തമായോ, അക്ഷയ സെന്ററുകൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവ വഴിയോ ചെയ്യാനുള്ള വെബ്‌സൈറ്റ് ഓപ്പൺ ആയിട്ടുണ്ട്. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച അഗ്രി സ്റ്റാക്ക് സംവിധാനത്തിന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന കർഷകരുടെയും കൃഷി ഭൂമിയുടെയും ഏകീകൃത രജിസ്‌ട്രേഷൻ സംവിധാനമാണ് കർഷക രജിസ്ട്രി. പി. എം കിസാൻ ഉൾപ്പെടെയുള്ള കേന്ദ്ര / സംസ്ഥാന കാർഷിക പദ്ധതി ആനുകൂല്യങ്ങളും സേവനങ്ങളും തുടർന്നും ലഭിക്കുന്നതിനായി നിർബന്ധമായും രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. രജിസ്റ്റർ ചെയ്ത കർഷകർക്ക് ആധാർ അധിഷ്ഠിത യൂണിഫൈഡ് ഫാർമർ സർവീസ് ഇന്റർഫേസ് (UFSI) സംവിധാനത്തിൽ ദേശീയ അംഗീകാരമുള്ള യുണീക്ക് ഐ.ഡി.കാർഡ് ലഭിക്കുന്നതാണ്. ജൂലൈ 31 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. 

രജിസ്റ്റർ ചെയ്യേണ്ട വിധം
ഫാർമർ ലോഗിൻ വഴി സ്വന്തമായോ, കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെൻ്ററുകൾ (CSC) എന്നിവ വഴിയോ ചെയ്യാവുന്നതാണ്.

പുതിയ അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?

  • Step 1: https://klfr.agristack.gov.in/farmer-registry-kl/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • Step 2 : Official / Farmer എന്നതിൽ Farmer Select ചെയ്യുക. ഇവിടെ താഴെ Create new Account ൽ ക്ലിക്ക് ചെയ്യേണ്ടതാണ്.
  • Step 3 : ലഭ്യമായ വിൻഡോയിൽ Aadhar - ekyc എന്നതിന് താഴെ ആധാർ നമ്പർ ടൈപ്പ് ചെയ്ത് കൊടുത്ത് സബ്മിറ്റ് ചെയ്യുക. ശേഷം ആധാർ ലിങ്ക് ചെയ്തിരിക്കുന്ന ഫോണിലേക്ക് വന്ന ഈ ഒ.ടി.പി നൽകി Verify ചെയ്യുക.
  • Step 4 : താഴെ ഫോൺ നമ്പർ കൊടുക്കാനുള്ള സ്ഥലത്ത് ഫോൺ നമ്പർ ടൈപ്പ് ചെയ്ത് കൊടുക്കുക. അപ്പോഴും ഫോണിലേക്ക് ഒ.ടി.പി വരും. ഇത് നൽകി Verify നൽകുക. ഇത്രയും ചെയ്‌താൽ ആധാറും ഫോൺ നമ്പറും verify ആകും.
  • Step 5 : തുടർന്ന് താഴെയായി പാസ് വേർഡ് സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ വരും. അവിടെ പാസ്‌വേഡ് നൽകി സെറ്റ് ചെയ്യുക. ഇത്രയും ചെയ്‌താൽ പുതിയ അക്കൗണ്ട് തുറക്കാൻ സാധിക്കും.
  • Step 6 : വീണ്ടും ലോഗിൻ പേജിലേക്ക് പോയി Farmer ഓപ്ഷൻ സെലക്ട് ചെയ്യുക. യൂസർ ഐ.ഡി യായി ഫോൺ നമ്പരും നേരത്തേ സെറ്റ് ചെയ്ത പാസ്‌വേർഡും നൽകി ക്യാപ്ച്ചയും കൊടുത്താൽ ലോഗിൻ ചെയ്യാവുന്നതാണ്.

രജിസ്‌ട്രേഷൻ എങ്ങനെ?

  • Step 1: അക്കൗണ്ട് ഓപ്പണാകുമ്പോൾ ലഭിക്കുന്ന സ്‌ക്രീനിൽ Register as Farmer എന്നതിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന Mobile Number Change Confirmation എന്നതിൽ No എന്ന് കൊടുക്കുക.
  • Step 2 : തൊട്ട് താഴെ Land ownership details ൽ owner എന്ന് സെലക്ട് ചെയ്യണം. തുടർന്ന് വരുന്ന Occupation details ൽ Agriculture Land, Owning farmer എന്നത് രണ്ടും Select ചെയ്യുക.
  • Step 3 : ശേഷം വരുന്ന വിൻഡോയിൽ താഴെയായി കാണുന്ന Land details ലെ Fetch Land details ൽ ക്ലിക്ക് ചെയ്ത് District, Sub district, Village എന്നിവ സെലക്ട് ചെയ്ത് നൽകുക. ശേഷം കരം അടച്ച രസീതിൽ കാണിച്ചിരിക്കുന്ന ബ്ലോക്ക് നമ്പരും സർവ്വേ നമ്പരും നൽകി (ഉദാഹരണത്തിന് ബ്ലോക്ക് നമ്പർ 32 ഉം സർവ്വേ നമ്പർ 148 ഉം ആണെങ്കിൽ 032I148 എന്ന് നൽകണം. സബ് സർവ്വേ നമ്പർ കൊടുക്കേണ്ടതില്ല) സബ്മിറ്റ് കൊടുക്കുമ്പോൾ കാണിക്കുന്ന Select owner identifier number എന്നതിൽ കരം ഒടുക്കിയ രസീതിൽ കാണിച്ചിരിക്കുന്ന ഭൂഉടമയുടെ പേരും മറ്റും കാണിക്കും. അത് കൃത്യമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം സെലക്ട് ചെയ്ത് സബ്മിറ്റ് കൊടുക്കുക.
  • Step 4 : അവസാനമായി Verify all lands കൊടുക്കുക. ശേഷം Approval എന്ന ഓപ്‌ഷനിലെ Agriculture Revanue എന്നിടത്ത് Revanue എന്ന് Select ചെയ്യുക. പ്രത്യേക ശ്രദ്ധയ്ക്ക്: ഇവിടെ ഒരു കാരണവശാലും Agriculture എന്ന് Select ചെയ്യരുത്. തുടർന്ന് proceed to e- Sign കൊടുക്കുക. അപ്പോൾ കാണുന്ന വിൻഡോയിൽ ചെക്ക്ബോക്സ് ടിക്ക് ചെയ്ത് താഴെ ആധാർ നമ്പർ കൊടുത്ത് Send OTP കൊടുക്കുക. ഫോണിലേക്ക് വരുന്ന OTP നൽകി സബ്മിറ്റ് കൊടുത്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 1800-425-1661 എന്ന ടോൾഫ്രീ നമ്പറിലോ 0471 2309122, 0471 2303990 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

2. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ - പഠന കേന്ദ്രം (സെന്റര്‍ ഫോർ ഇ-ലേണിംഗ്) “Plant Propagation and Nursery Management” എന്ന ഓണ്‍ലൈൻ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ഭാഷയാണ്‌ പഠന മാധ്യമം. താത്പര്യമുള്ളവർ www.celkau.in എന്ന വെബ്സൈറ്റിലെ ‘ഓണ്‍ലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്’ എന്ന ലിങ്കിൽ നിന്നും രജിസ്റ്റേഷൻ ഫോറം പൂരിപ്പിച്ചു സമർപ്പിക്കുക. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 8. ജൂലൈ 9 മുതൽ കോഴ്സ് ആരംഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] ലേക്ക് ഇ-മെയില്‍ ആയോ 04872438567, 8547837256, എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

3. സംസ്ഥാനത്ത് രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലാണ് മഴ ശക്തി പ്രാപിച്ചത്. ഇതിന്റെയടിസ്ഥാനത്തിൽ ഇന്ന് അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം വയനാട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കി ഒൻപത് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും, ശനിയാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഞായറാഴ്ച വരെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

English Summary: You can apply for the online certificate course of KAU e-learning center.... more agricultural news

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds