1. News

ഇന്റർനെറ്റ് സൗകര്യമില്ലാതെ പണമയക്കാം; ആർബിഐ അനുമതി നൽകി

ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിന് വേണ്ടി ഓഫ്‌ലൈൻ ഇടപാടുകൾക്ക് അഥവാ കാർഡുകൾ, വാലറ്റുകൾ അല്ലെങ്കിൽ മൊബൈൽ ഉപകരണങ്ങൾ പോലുള്ള ഏതെങ്കിലും ചാനലോ ഉപകരണമോ ഉപയോഗിച്ച് ചെറിയ മൂല്യമുള്ള പേയ്‌മെന്റുകളുടെ ഓഫ്‌ലൈൻ പേയ്‌മെന്റ് നടത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി.

Saranya Sasidharan
You can send money without internet facility; Approved by RBI
You can send money without internet facility; Approved by RBI

രാജ്യത്ത് ഡിജിറ്റൽ കറൻസി വർധിപ്പിക്കാൻ വിവിധ ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാർക്ക് അതിൽ വേണ്ടത്ര വർധനവുണ്ടായിട്ടില്ല. ഗ്രാമപ്രദേശങ്ങളിൽ നെറ്റ്‌വർക്ക് പ്രശ്നം ഉള്ളത് കൊണ്ട് തന്നെ ഡിജിറ്റൽ ഇടപാടുകൾ അവർക്ക് ഭയങ്കര ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും പണം കൈമാറുന്നതിനും അവർക്ക് പറ്റാറില്ല.

അതുകൊണ്ട് തന്നെയാണ്, ഈ മേഖലകളിലെ ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിന് വേണ്ടി ഓഫ്‌ലൈൻ ഇടപാടുകൾക്ക് അഥവാ കാർഡുകൾ, വാലറ്റുകൾ അല്ലെങ്കിൽ മൊബൈൽ ഉപകരണങ്ങൾ പോലുള്ള ഏതെങ്കിലും ചാനലോ ഉപകരണമോ ഉപയോഗിച്ച് ചെറിയ മൂല്യമുള്ള പേയ്‌മെന്റുകളുടെ ഓഫ്‌ലൈൻ പേയ്‌മെന്റ് നടത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി.

SBI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്; ഇന്ന് മുതൽ 99 രൂപ അധിക ചിലവ്

ഓഫ്‌ലൈൻ ഇടപാട്

ഇന്റർനെറ്റ് കണക്ഷനോ, മൊബൈൽ നെറ്റ്‌വർക്കോ ഇല്ലാതെ പണമയക്കാനുള്ള ഒരു മാർഗമാണ് ഓഫ്‌ലൈൻ ഇടപാട്. ഈ ഓഫ്‌ലൈൻ ഇടപാടിൽ, കാർഡ്, വാലറ്റ്, മൊബൈൽ ഫോൺ മുതലായവ വഴി 'ഫേസ് ടു ഫേസ്' എന്ന പ്രോക്സി മോഡിൽ പണം അയയ്ക്കാം. ഇതിന് OTP എന്ന ഒറ്റത്തവണ പാസ്‌വേഡ് ആവശ്യമില്ല. ഓൺലൈനിൽ അല്ല, ഓഫ്‌ലൈനായി അയക്കുന്നതിനാൽ SMS ഇടപാട് മുന്നറിയിപ്പ് വൈകിയേക്കാം.

പരമാവധി തുക

ഈ ഓഫ്‌ലൈൻ സേവനത്തിലൂടെ നിങ്ങൾക്ക് ഒരു സമയം പരമാവധി 200 രൂപ വരെ അയയ്ക്കാം. നിങ്ങൾക്ക് പരമാവധി 2,000 രൂപ വരെ അയയ്ക്കാം.

ബാങ്കില്‍ പോകാതെ തന്നെ മൂന്ന് ലക്ഷം രൂപ വായ്പ്പയെടുക്കാന്‍ അവസരമൊരുക്കി SBI

നിങ്ങൾക്ക് ബാലൻസ് ഇല്ലെങ്കിൽ, രണ്ടായിരം രൂപ ഓൺലൈനിൽ വീണ്ടും നിറയ്ക്കാവുന്നതാണ്. 2020 സെപ്റ്റംബറിനും 2021 ജൂണിനും ഇടയിൽ ഓഫ്‌ലൈൻ പണ കൈമാറ്റത്തിനുള്ള പരീക്ഷണാത്മക ശ്രമങ്ങൾ നടത്തി, അതിനുശേഷമാണ് അംഗീകാരം ലഭിച്ചത്. ഈ സേവനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ആർബിഐ അറിയിച്ചു.

English Summary: You can send money without internet facility; Approved by RBI

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds