കൃഷിയിലേക്ക് ആകൃഷ്ടരായി എത്തുന്ന യുവതലമുറ നമ്മുടെ നാട്ടിൽ ഒരു പുതുമയല്ല കുറച്ചു പച്ചക്കറിയോ മട്ടുപ്പാവ് കൃഷിയോ നടത്തി പിന്നീട് പിൻവാങ്ങുകയാണ്പതിവ്. എന്നാൽ വലിയ വെല്ലുവിളി ഏറ്റെടുത്ത വൻതോതിൽ നെൽകൃഷി ചെയ്യാൻ ഒരുങ്ങുകയാണ് കുറച്ചു ചെറുപ്പക്കാർ.കാക്കനാട്ട് ഇൻഫോപാർക്കിലെ 20 ഐ ടി വിദഗ്ധരാണ് അന്നമനട പഞ്ചായത്തിന് കീഴിൽ നെൽകൃഷി ചെയ്യാൻ ഒരുങ്ങുന്നത്. ഈ മേഖലയിലെ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് നിരന്തരമായ പഠനങ്ങളും നിരീക്ഷണങ്ങളും നടത്തി ഒരു കർഷക ഗ്രൂപ്പ് ഫോം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇവർ.
ഇന്ഫോപാര്ക് ഫാർമേഴ്‌സ് ക്ലബ് എന്ന പേരിൽ രജിസ്റ്റർ ചെയ്യാൻ പോകുന്ന ഗ്രൂപ്പിൽ ഇവർക്ക് പുറമെ കൃഷിയിൽ വളരെക്കാലത്തെ അനുഭവസമ്പത്തുള്ള ഈ നാട്ടിലെ കർഷകരെയും കൂട്ടാൻ ഇവർ മറന്നിട്ടില്ല. വടമ പാടശേഖരത്തിലെ വര്ഷങ്ങളായി തരിശു കിടക്കുന്ന 20 ഏക്കർ സ്ഥലം ഏറ്റെടുത്താണ് ഇവർ നെൽകൃഷി ചെയ്യുന്നത് കൂടുതൽ സ്ഥലത്തേക്ക് കൃഷിവ്യാപിപ്പിക്കുന്നതിനായി ശ്രമിക്കുന്നുമുണ്ട്.കൃഷി ചെയ്‌തു ലഭിക്കുന്ന നെല്ല് അരിയാക്കി ബ്രാൻഡ് ചെയ്ത് വിൽക്കാനാണ് പദ്ധതി. കൃഷി വകുപ്പും പഞ്ചായത് അധികൃതരും, പാടശേഖര സമിതിയുമെല്ലാം ഇവർക്ക് പ്രോത്സാഹാനവുമായി കൂടെയുണ്ട്.
ഐ . ടി വിദഗ്ധർ കൃഷിയിലേക്ക്
കൃഷിയിലേക്ക് ആകൃഷ്ടരായി എത്തുന്ന യുവതലമുറ നമ്മുടെ നാട്ടിൽ ഒരു പുതുമയല്ല കുറച്ചു പച്ചക്കറിയോ മട്ടുപ്പാവ് കൃഷിയോ നടത്തി പിന്നീട് പിൻവാങ്ങുകയാണ്പതിവ്. എന്നാൽ വലിയ വെല്ലുവിളി ഏറ്റെടുത്ത വൻതോതിൽ നെൽകൃഷി ചെയ്യാൻ ഒരുങ്ങുകയാണ് കുറച്ചു ചെറുപ്പക്കാർ.കാക്കനാട്ട് ഇൻഫോപാർക്കിലെ 20 ഐ ടി വിദഗ്ധരാണ് അന്നമനട പഞ്ചായത്തിന് കീഴിൽ നെൽകൃഷി ചെയ്യാൻ ഒരുങ്ങുന്നത്. ഈ മേഖലയിലെ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് നിരന്തരമായ പഠനങ്ങളും നിരീക്ഷണങ്ങളും നടത്തി ഒരു കർഷക ഗ്രൂപ്പ് ഫോം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇവർ.
Share your comments