യുവജന സംഘടനയുടെ വിവിധ ഘടകങ്ങളുടെ നേതൃത്വത്തിൽ കൃഷിആരംഭിക്കുന്നതിനൊപ്പം മുഴുവൻ പ്രവർത്തകരുടെ വീടുകളിലും അടുക്കള ത്തോട്ടങ്ങൾ നിർമ്മിച്ച് കൃഷി വിപുലമാക്കുവാനും തീരുമാനിച്ചിട്ടുണ്ട്. അതെ, നാം അതിജീവിക്കുക തന്നെ ചെയ്യും.
കൃഷി വകുപ്പിന്റെ ജീവനി കൃഷി പദ്ധതിയുമായി കൈകോർത്ത് യുവജന സംഘടനകളും
കോവിഡ് കാലത്തെ പച്ചക്കറി ക്ഷാമം നേരിടുന്നതിനായി AIYF ആവിഷ്കരിച്ച 10000 കൃഷിയിടങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി ചേർത്തല മണ്ഡലം കമ്മിറ്റിയുടെ കൃഷിയിടം ഒരുക്കലും വിത്ത് നടീലിനും തുടക്കമായി. വളരെ ആവേശത്തോടു കൂടിയാണ് പ്രവർത്തകർ ഇതേറ്റെടുത്തത്. വഴുതന, വെണ്ട, പാവൽ, പയർ, പടവലം, പച്ചമുളക് എന്നിവയാണ് ആദ്യഘട്ടം നടുന്നത്. യുവജന സംഘടനയുടെ വിവിധ ഘടകങ്ങളുടെ നേതൃത്വത്തിൽ കൃഷിആരംഭിക്കുന്നതിനൊപ്പം മുഴുവൻ പ്രവർത്തകരുടെ വീടുകളിലും അടുക്കള ത്തോട്ടങ്ങൾ നിർമ്മിച്ച് കൃഷി വിപുലമാക്കുവാനും തീരുമാനിച്ചിട്ടുണ്ട്. അതെ, നാം അതിജീവിക്കുക തന്നെ ചെയ്യും.
Share your comments