സീറോ ബഡ്ജറ്റ് നാച്ച്വറല്‍ ഫാമിംഗിന്റെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ നവംബര്‍ 16 ന് തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ പ്രസ്തുത ഏകദിന ശില്പശാലയും അവലോകനയോഗവും ഉദ്ഘാടനം ചെയ്യും.
സീറോ ബഡ്ജറ്റ് ഫാമിംഗ് വര്‍ഷങ്ങളായി തുടരുന്ന കര്‍ഷകനും കൃഷി ബിരുദധാരിയും കൂടിയായ സുഭാഷ് പലേക്കര്‍ ആധുനിക കൃഷി ശാസ്ത്രത്തില്‍ നിന്നും വിപരീതമായി തന്റേതായ രീതിയില്‍ അധികം ചെലവ് ഒന്നും തന്നെ ഇല്ലാതെ കൃഷി ലാഭകരമാക്കാം എന്ന വാദഗതിക്കാരനാണ്. ഒരു നാടന്‍ പശുവുണ്ടെങ്കില്‍ 30 ഏക്കര്‍ ലാഭകരമായി കൃഷി ചെയ്യാമെന്നാണ് പലേക്കറുടെ അഭിപ്രായം. കൃഷിയുടെ ഉത്പാദനോപാധികള്‍ക്കായി പണം ചെലവാക്കേണ്ടതില്ല എന്നദ്ദേഹം പറയുന്നു.
സുഭാഷ് പലേക്കര്‍ നയിക്കുന്ന സീറോ ബഡ്ജറ്റ് ഫാമിംഗിനെക്കുറിച്ചുളള പ്രഭാഷണവും നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കും. കാര്‍ഷികകോല്പാദന കമ്മീഷണര്‍ ഡോ. ദേവേന്ദ്രകുമാര്‍ സിംഗ് ഐ.എ.എസ്., കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. ആര്‍ ചന്ദ്രബാബു, നവകേരളമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, ഹരിതകേരളമിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ, മുന്‍ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, തണല്‍ പ്രോഗ്രാം ഡയറക്ടര്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുക്കും. 'വൈഗ കൃഷി ഉന്നതിമേള 2018'ന്റെ വെബ്‌സൈറ്റ് ഉദ്ഘാടനവും വേദിയില്‍ നടക്കും.
ചെലവില്ലാ കൃഷിയുടെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം
സീറോ ബഡ്ജറ്റ് നാച്ച്വറല്‍ ഫാമിംഗിന്റെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ നവംബര്‍ 16 ന് തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ പ്രസ്തുത ഏകദിന ശില്പശാലയും അവലോകനയോഗവും ഉദ്ഘാടനം ചെയ്യും.
Share your comments