ചെറുപയർ നന്നായി കഴുകി വെള്ളം വാർന്നശേഷം ഒരു പാൻ വെച്ചു നന്നായി വറക്കുക.ആറിയശേഷം ചെറിയ തരുതരു പ്പോടെ ഏലക്കായയും ചേർത്ത് പൊടിക്കുക
ഒരു പാൻ വെച്ചു ശർക്കര കുറച്ചു വെള്ളവും ഒഴിച്ച് പാനിയാക്കുക.ആറിയശേഷം അരിച്ചു വീണ്ടും ഒരു പാനിൽ ഒഴിച്ച് തേങ്ങ കൂടെ ചേർത്ത് കുറുക്കുക ഒപ്പം പൊടിച്ചുവെച്ചതും കുറച്ചുകുറച്ചായി ഇട്ടു ഇളക്കുക.ഒരു പ്ലേറ്റിലേക്കു ഉടൻതന്നെ മാറ്റുക.ചൂടോടെയോ ഇളം ചൂടോടുകൂടിയോ ഉരുട്ടിയെടുക്കുക(ഒരു പാത്രത്തിൽ കുറച്ചു വെള്ളം വെച്ചു കൈ നനച്ചാൽ മതി പൊള്ളാതിരിക്കാൻ )
ചെറുപയർ കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. 4 ചേരുവകൾ മാത്രം മതി
ചെറുപയർ--160-170gm
തേങ്ങ-3-4പിടി
ശർക്കര(വെല്ലം)-100-150gm
ഏലക്കായ-5-6
ചെറുപയർ നന്നായി കഴുകി വെള്ളം വാർന്നശേഷം ഒരു പാൻ വെച്ചു നന്നായി വറക്കുക.ആറിയശേഷം ചെറിയ തരുതരു പ്പോടെ ഏലക്കായയും ചേർത്ത് പൊടിക്കുക . ഒരു പാനിൽ ശർക്കര കുറച്ചു വെള്ളവും ഒഴിച്ച് പാനിയാക്കുക.ആറിയശേഷം അരിച്ചു വീണ്ടും ഒരു പാനിൽ ഒഴിച്ച് തേങ്ങ കൂടെ ചേർത്ത് കുറുക്കുക ഒപ്പം പൊടിച്ചുവെച്ചതും കുറച്ചുകുറച്ചായി ഇട്ടു ഇളക്കുക.ഒരു പ്ലേറ്റിലേക്കു ഉടൻതന്നെ മാറ്റുക.ചൂടോടെയോ ഇളം ചൂടോടുകൂടിയോ ഉരുട്ടിയെടുക്കുക(ഒരു പാത്രത്തിൽ കുറച്ചു വെള്ളം വെച്ചു കൈ നനച്ചാൽ മതി പൊള്ളാതിരിക്കാൻ )ഇഷ്ടമുള്ള ആകൃതി യില്‍ ഉണ്ടാക്കാം. കുട്ടികള്‍ക്ക് വളരെ പോഷക പ്രദമാണ്. നല്ല രുചിയുമാണ് എല്ലാവരും ഉണ്ടാക്കിനോക്കൂ
Share your comments