നമ്മുടെ വീടുകളിലെല്ലാം ഏത്തപഴം വാങ്ങിയാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാൽ പഴുപ്പ് ഏറി തൊലി കറുത്ത് പോകും . തൊലി കറുത്ത പഴങ്ങളിൽ പോഷകങ്ങളുടെ അളവ് കൂടുതലായിരിക്കും എങ്കിലും ഇങ്ങനെയുള്ള പഴങ്ങൾ കഴിക്കാൻ എല്ലാരും മടിക്കാണിക്കും .ഇങ്ങനെ വരുമ്പോൾ അതെടുത്ത് എളുപ്പം ഉണ്ടാക്കാവുന്ന പഴം നറുക്ക് പായസം ഉണ്ടാക്കാം .അന്നേരം ഇത്തരം പഴങ്ങൾ പാഴാക്കി കളയേണ്ട ആവശ്യമേ ഇല്ല .
ആവശ്യമായ സാധനങ്ങൾ
ഏത്തപ്പഴം _ 3 എണ്ണം
തേങ്ങാ പാൽ - ഒരു വലിയ തേങ്ങയുടെ പാൽ
അരിപ്പൊടി - അര കപ്പ്
ശർക്കര - 300 ഗ്രാം
കശുവണ്ടി പരിപ്പ് ഉം മുന്തിരിങ്ങയും _ 10 ഗ്രാം
നെയ്യ് - രണ്ട് സ്പൂൺ
ഉണ്ടാക്കുന്ന വിധം
ആദ്യം തേങ്ങാപാലിൽ അരിപ്പൊടി കട്ടപിടിക്കാതെ കുറുക്കി എടുക്കുക . അതിലേക്ക് ശർക്കര പാനിയും ഏത്തപഴം നാലായി പകുത്ത് ചെറിയ ചെറിയ നുറുക്കാക്കിയതും അതിലിട്ട് അടിക്ക് പിടിക്കാതെ ഇളക്കി വേവിക്കുക .പായസ പരുവം ആകുമ്പോൾ വാങ്ങി വയ്ക്കാം അതിന് ശേഷം ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കി അതിൽ കശുവണ്ടിയും മുന്തിരിങ്ങയും വറുത്ത് പായസത്തിൽ ചേർക്കുക .ഇത് ഏറെ രുചികരമായ ഒരു പഴം നുറുക്ക് പായസമായിരിക്കും
പഴം നുറുക്ക് പായസം
നമ്മുടെ വീടുകളിലെല്ലാം ഏത്തപഴം വാങ്ങിയാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാൽ പഴുപ്പ് ഏറി തൊലി കറുത്ത് പോകും . തൊലി കറുത്ത പഴങ്ങളിൽ പോഷകങ്ങളുടെ അളവ് കൂടുതലായിരിക്കും എങ്കിലും ഇങ്ങനെയുള്ള പഴങ്ങൾ കഴിക്കാൻ എല്ലാരും മടിക്കാണിക്കും .ഇങ്ങനെ വരുമ്പോൾ അതെടുത്ത് എളുപ്പം ഉണ്ടാക്കാവുന്ന പഴം നറുക്ക് പായസം ഉണ്ടാക്കാം
Share your comments