Food Receipes

മാങ്ങയുടെ സീസൺ തീരും മുൻപേ ഉണ്ടാക്കാം കിടിലൻ പഴമാങ്ങാക്കറിയും, പഴമാങ്ങ പുഡിംഗും

പഴമാങ്ങാക്കറി

നമ്മുടെ സ്വാദു മുകുളങ്ങളെ ത്രസിപ്പിക്കുന്ന വിധത്തിൽ നിരവധി വിഭവങ്ങൾ മാങ്ങ കൊണ്ട് ഉണ്ടാക്കുവാൻ സാധിക്കും. നൂതനവും പരമ്പരാഗതവുമായ നിരവധി വിഭവങ്ങൾ നാവിൽ കൊതിയൂറുന്ന രീതിയിൽ ഉണ്ടാക്കി തീൻമേശ നിറയ്ക്കുവാൻ പര്യാപ്തമാണ് മാങ്ങ. ആരോഗ്യം തരുന്ന കാര്യത്തിലും ഈ പഴവർഗം മുൻപന്തിയിലാണ്. ആൻറി ആക്സിഡന്റുകൾ സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്ന മാങ്ങ നിരവധി രോഗങ്ങളെ പ്രതിരോധിക്കാൻ മികച്ചതാണ്. വിറ്റാമിൻ സി ധാരാളമുള്ളതിനാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യാം. മാങ്ങ ജ്യൂസ് അടിച്ചു കുടിച്ചാൽ ജലദോഷവും, ചുമയും നിശ്ശേഷം മാറ്റാം. വിറ്റാമിൻ എ നേത്ര ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്. ഇതും സമൃദ്ധമായി ഇതിലടങ്ങിയിരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: അനവധി രോഗങ്ങൾക്ക് ഒറ്റമൂലി ' മത്തയില തോരൻ

ഉപാപചയ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആകുവാനും, ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാനും പഴുത്ത മാങ്ങ കഴിക്കുന്നത് നല്ലതാണ്. കാരണം ഇതിൽ ഫൈബറിന്റെ അളവ് കൂടുതലാണ്. നമ്മുടെ പലരുടെയും ജീവിതത്തിൽ വില്ലനായി മാറുന്ന കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാനും മാങ്ങ വിഭവങ്ങൾക്ക് സാധിക്കും. ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുന്ന നിരവധി ഘടകങ്ങൾ ഇതിലടങ്ങിയിരിക്കുന്നു. ഇനി പഴുത്ത മാങ്ങ കൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങൾ പരിചയപ്പെടാം.

Mango is enough to fill the dining table with many innovative and traditional dishes that are coveted on the tongue.

ബന്ധപ്പെട്ട വാർത്തകൾ: മലബന്ധം അകറ്റുവാൻ പടവലങ്ങ സ്പെഷ്യൽ തോരൻ

പഴമാങ്ങാക്കറി

 1. പഴുത്ത ചെറിയ മാങ്ങ വലിയ കഷണങ്ങളായി അരിഞ്ഞത് -അരക്കിലോ

 2. സവാള നീളത്തിലരിഞ്ഞത് - അരക്കപ്പ്

 3. എണ്ണ - രണ്ട് ഡിസേർട്ട് സ്പൂൺ

 4. കടുക് - ഒരു ടീസ്പൂൺ

 5. പച്ചമുളക് നീളത്തിൽ അരിഞ്ഞത് - -നാലെണ്ണം

 6. മുളകുപൊടി - ഒരു ടീസ്പൂൺ

 7. കറിവേപ്പില, ഉപ്പ് തുടങ്ങിയവ ആവശ്യത്തിന്

 8. ഒരു കപ്പ് തേങ്ങയിൽ നിന്ന് എടുത്ത തേങ്ങാപ്പാൽ - അരക്കപ്പ്

 9. ജീരകം പൊടിച്ചത് - അര ടീസ്പൂൺ

 10. ഉണക്കമുളക് രണ്ടെണ്ണം - നാലായി മുറിച്ചത്

പാകം ചെയ്യുന്ന വിധം

മാങ്ങയുടെ കൂടെ സവാള അരിഞ്ഞതും, പച്ചമുളകും, കറിവേപ്പിലയും, ഉപ്പും, മുളകുപൊടിയും ഒരു ചേർത്ത് ഒരു കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. ചൂടായ എണ്ണയിൽ കടുകിട്ട് പൊട്ടിച്ച് ഉണക്കമുളക് ചേർത്ത് വഴറ്റുക. ഇത് കറിയിൽ ഒഴിക്കുക. അവസാനം ജീരകം പൊടിച്ചത് തേങ്ങാപ്പാലിൽ കലക്കി കറിയിൽ ഒഴിക്കുക.

പഴുത്ത മാങ്ങ പുഡിംഗ്

ചേരുവകൾ

 1. പാൽ - അര ലിറ്റർ

 2. കോൺഫ്ളവർ - ഒരു ടീസ്പൂൺ പഞ്ചസാര - 4 ടേബിൾസ്പൂൺ

 3. നല്ല പഴുത്ത മാങ്ങ ഒരെണ്ണം- മിക്സിയിൽ അരച്ചെടുത്തത്

 4. നെയ്യ് - ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പാൽ തിളപ്പിക്കുക. അതിലേക്ക് കോൺഫ്ളവർ ചേർത്ത് കട്ട പിടിക്കാതെ നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം പഞ്ചസാര ചേർക്കുക. പിന്നീട് മാങ്ങ അരച്ചെടുത്തത് ചേർത്ത് 3 മിനിറ്റ് തിളപ്പിക്കുക. ഒരു ബൗളിൽ നെയ് പുരട്ടി ഈ മിശ്രിതം അതിലേക്ക് പകർന്ന് കട്ടിയാവും വരെ തണുപ്പിക്കുക. ഫ്രിഡ്ജിൽ അഞ്ച് മണിക്കൂർ വച്ച ശേഷം നിങ്ങൾക്ക് പ്രിയപ്പെട്ട രൂപത്തിൽ ഇത് മുറിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. മാധുര്യമുള്ള ഈ പുഡ്ഡിംഗ് വിഭവം പ്രിയപ്പെട്ടവർക്കായി ഒരുക്കി കൊടുത്തു നോക്കൂ...

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യം തരും മുന്തിരിങ്ങ വൈനും കശുമാങ്ങ വൈനും


English Summary: Before the end of the mango season, you can make giant mango curry and mango pudding

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine