ചെടിയിൽ നിറയെ കായ്ച്ചു കിടക്കുന്ന തുടുതുടുത്ത ചാമ്പയ്ക്കകകൾ ആരുടെയും മനം നിറയ്ക്കുന്ന കാഴ്ചയാണ്. നല്ല മധുരമുള്ള ചാമ്പയ്ക്കയൊക്കെ ആണെങ്കിലും എത്ര കഴിക്കും കൊഴിഞ്ഞു വീണു നാശമാകാതിരിക്കാൻ അച്ചാർ, വൈൻ എന്നിവയൊക്കെ ഉണ്ടാക്കി നോക്കിയോ ഇനി ഒരു വെറൈറ്റി ജ്യൂസ് ഉണ്ടാക്കി നോക്കാം. വീട്ടിൽ അതിഥികൾ വരുമ്പോൾ ജ്യൂസ് ഉണ്ടാക്കാൻ പഴങ്ങൾ തേടി നടക്കേണ്ട വീട്ടുമുറ്റത്തെ ചാമ്പയ്ക്കയിൽ നിന്ന് ഫ്രഷ് ആയി പറിച്ചെടുത്ത കുറച്ചു ചാമ്പയ്‌ക്ക മതി. എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കൂ.
10 ചാമ്പയ്ക്ക, 300 ഗ്രാം പഞ്ചസാര , ഒരു ചെറുനാരങ്ങാ , പുതിനഇല ഇത്രയും സാധനങ്ങൾ ഉണ്ടെങ്കിൽ രുചികരമായ ചാമ്പയ്‌ക്ക ജ്യൂസ് തയ്യാറാക്കാം. കുരുകളഞ്ഞ ചാമ്പയ്ക്ക, പഞ്ചസാര ചെറുനാരങ്ങാ ജ്യൂസ് എന്നിവ നന്നായി മിസ്‍യിൽ അരയ്ക്കുക. അതിനു ശേഷം ഇത് അരിച്ചു പുതിനയിലയും ചേർത്ത് അലങ്കരിച്ചു വിളമ്പാം. ഇനി ചാമ്പയ്ക്ക അരിയ്ക്കാതെ ഒരു കഷ്ണം ആപ്പിളോ മാതളനാരങ്ങയോ ചേർത്ത് അടിച്ചാൽ നല്ളൊരു സ്മൂത്തിയും ആയി
Share your comments