1. Food Receipes

ചേമ്പ് മില്‍ക്ക് ഷേക്ക്

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചേമ്പ്. പലതരം വിഭവങ്ങളും ചേമ്പ് കൊണ്ട് ഉണ്ടാക്കാം. ചേമ്പ് മില്‍ക്ക് ഷേക്ക് നിങ്ങള്‍ കഴിച്ചിട്ടുണ്ടാകില്ല. മറ്റ് മില്‍ക്ക് ഷേക്കിനെക്കാള്‍ കേമനാണിത്. ആരോഗ്യപ്രദമായ ഈ മില്‍ക്ക് ഷെയ്ക്ക് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

Asha Sadasiv
chembu

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചേമ്പ്.പലതരം വിഭവങ്ങളും ചേമ്പ് കൊണ്ട് ഉണ്ടാക്കാം. ചേമ്പ് മില്‍ക്ക് ഷേക്ക് നിങ്ങള്‍ കഴിച്ചിട്ടുണ്ടാകില്ല. മറ്റ് മില്‍ക്ക് ഷേക്കിനെക്കാള്‍ കേമനാണിത്. ആരോഗ്യപ്രദമായ ഈ മില്‍ക്ക് ഷെയ്ക്ക് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

ചേമ്പ് - രണ്ടെണ്ണം
തണുപ്പിച്ച പാല്‍- 1 കപ്പ്
പഞ്ചസാര- കാല്‍ കപ്പ്
വാനില എസ്സന്‍സ്- അര ടീസ്പൂണ്‍
വാനില ഐസ്‌ക്രീം- 2 ടീസ്പൂണ്‍
പാല്‍- അര കപ്പ്

തയ്യാറാക്കുന്നവിധം

ചേമ്പ് വൃത്തിയാക്കിയ ശേഷം വെള്ളത്തില്‍ വേവിക്കുക. നന്നായി വെന്തശേഷം വെള്ളം ഊറ്റികളഞ്ഞ് തണുപ്പിക്കാന്‍ വെക്കാം. ബാക്കി ചേരുവകളും ചേമ്പും കൂടെ മിക്സിയില്‍ ഇട്ട് അടിച്ചെടുക്കാം. വിപ്പ്ഡ് ക്രീമും ചോക്ലേറ്റ് സിറപ്പും,നട്സും മറ്റും ഉപയോഗിച്ച് . ഇഷ്ടാനുസരണം അലങ്കരിക്കാം..രുചികരമായ ചേമ്പ് മില്‍ക്ക് ഷെയ്ക്ക് റെഡി.

English Summary: Colocasia milk shake

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds