<
  1. Food Receipes

കാർഷിക വിഭവങ്ങൾ കൊണ്ടുണ്ടാക്കിയ സ്വാദേറിയ ചട്ണി/ചമ്മന്തി ആയാലോ....

തെക്കേ ഇന്ത്യയിൽ പലതരത്തിലുള്ള ചട്ണികൾ ഉണ്ടാക്കാറുണ്ട്. ആരോഗ്യപരമായി നോക്കുകയാണെങ്കിൽ അച്ചാറുകളെക്കാൾ ഏറെ ഗുണമുള്ളത് ചട്ണികളാണ്‌, കാരണം എണ്ണ, മുളക് ഇവ യുടെ ഉപയോഗം നന്നേ കുറവാണ് മാത്രമല്ല പ്രിസേർവേ ററിവസ് ഒട്ടുംത്തന്നെ ചട്ണികളിൽ ചേർക്കുന്നില്ല. ബീറ്റ് റൂട്ട് , ക്യാരറ്റ് തുടങ്ങിയ കഴിക്കാൻ ഇഷ്ടമില്ലാത്ത പച്ചക്കറികൾ ചട്ണി രൂപത്തിലാണെങ്കിൽ കഴിക്കാൻ തയ്യാറാകുകയും ചെയ്യാറുണ്ട്.

Meera Sandeep
Coconut Chutney
Coconut Chutney

തെക്കേ ഇന്ത്യയിൽ പലതരത്തിലുള്ള ചട്ണികൾ ഉണ്ടാക്കാറുണ്ട്. ആരോഗ്യപരമായി നോക്കുകയാണെങ്കിൽ അച്ചാറുകളെക്കാൾ ഏറെ ഗുണമുള്ളത്  ചട്ണികളാണ്‌, കാരണം എണ്ണ, മുളക് ഇവയുടെ ഉപയോഗം നന്നേ കുറവാണ് മാത്രമല്ല പ്രിസേർവേററിവസ്  ഒട്ടുംത്തന്നെ ചട്ണികളിൽ ചേർക്കുന്നില്ല.  ബീറ്റ്റൂട്ട് , ക്യാരറ്റ് തുടങ്ങിയ കഴിക്കാൻ ഇഷ്ടമില്ലാത്ത പച്ചക്കറികൾ ചട്ണി രൂപത്തിലാണെങ്കിൽ കഴിക്കാൻ തയ്യാറാകുകയും ചെയ്യാറുണ്ട്.

  1. തേങ്ങാചട്ണി  :

   തേങ്ങ ചിരവിയത്         -    1/2 കപ്പ്‌  

   മല്ലിയില                        -    1 ടേബിൾ സ്പൂൺ 

   റോസ്റ്റഡ് കടലപരുപ്പ്   ‌   -     2  ടീ സ്പൂൺ

   പച്ച മുളക്                      -    2- 3 എണ്ണം 

   വെള്ളുള്ളി                    -    3- 4 ഇല്ലി  :

   നല്ലെണ്ണ                          -    1 ടീസ്പൂൺ 

   ഉപ്പ്                                 -    ആവശ്യത്തിന് 

   വെള്ളം                          -    1/2 കപ്പ്‌

എല്ലാ ചേരുവകകളും കൂടി അരച്ചതിനു ശേഷം ഒരു ബൗളിലോട്ടു മാറ്റുക.പാനിൽ നല്ലെണ്ണ ചൂടാകുമ്പോൾ കടുക്, ഉഴുന്നുപരുപ്പ്, ഒരു ചുമന്ന മുളക് പൊട്ടിച്ചത്, കായം, കറിവേപ്പില ഇവ താളിച്ചിട്ട്  ഇളക്കി നന്നായി യോജിപ്പിക്കുക. ഇഡ്ഡലി , ദോശ , ഉപ്പുമാവ് , പരിപ്പുവട      ഇവയുടെ കൂടെ കഴിക്കാം.

  1. പുതിനചട്ണി  :

     പുതിനയില         -   1 1/2 കപ്പ്‌ (1.5 കപ്പ്‌ )

     മല്ലിയില               -    1 കപ്പ്‌

     പച്ചമുളക്            -    1- 2 എണ്ണം

     ചെറിയ ഉള്ളി      -    2 എണ്ണം

     വെള്ളുള്ളി          -    2 അല്ലി

     ഇഞ്ചി                   -    1 ചെറിയ കഷ്ണം

എല്ലാ  ചേരുവകകളും കൂടി കുറച്ച് മാത്രം വെള്ളം ചേർത്തരച്ചതിനു  ശേഷം മൂന്നോ നാലോ തുള്ളി നാരങ്ങനീര് ചേർത്ത് പാകത്തിന് ഉപ്പും ചേർക്കുക. സ്നാക്സ്  , സാൻഡ്‌വിച് , ബജ്ജി ഇവയുടെകൂടെ നന്നായിരിക്കും.

  1. ക്യാരറ്റ്ചട്ണി  :

    ക്യാരറ്റ്  ചിരവിയത്      -   1      കപ്പ്‌

    തേങ്ങ  ചിരവിയത്       -   1/4  കപ്പ്‌ 

    ഉഴുന്നുപ്പരുപ്പ്                 -   1      ടീസ്പൂൺ

    കടലപരുപ്പ്                    -   1      ടീസ്പൂൺ

    പച്ചമുളക്                       -   1- 2  എണ്ണം

    കായം                             -   1       നുള്ള്‌

    കറിവേപ്പില                   -   4-5    ഇല

പാനിൽ നല്ലെണ്ണ ചൂടാകുമ്പോൾ ഉഴുന്നുപ്പരുപ്പ് , കടലപ്പരുപ്പ് ഇവ ഇട്ട്‌ ബ്രൗൺ നിറമാകുമ്പോൾ പച്ചമുളക്, കായം, കറിവേപ്പില ഇട്ട്‌  നന്നായി ഇളക്കി

ചിരവിയ ക്യാരറ്റ് ചേർത്ത് 4-5 മിനിറ്റ് വതക്കുക. ശേഷം ചിരവിയ തേങ്ങ ചേർക്കുക. തേങ്ങ ചേർത്തശേഷം അധികം ചൂടാക്കരുത്. മിശ്രിതം തണുത്തശേഷം അരച്ചെടുക്കുക. കടുക്, കറിവേപ്പില, ചുമന്നമുളക് എന്നിവയിട്ട് താളിക്കുക. ഇഡലി, ദോശ, അട ദോശ, വട, എന്നിവ കഴിക്കാൻ ഉപയോഗിക്കാം.

Ground Chutney
Ground Chutney

4. നിലക്കടല ചട്ണി :

നിലക്കടല - 1 കപ്പ്‌
കടലപ്പരുപ്പ് - l/4 കപ്പ്‌
ചുമന്ന മുളക് - 2 എണ്ണം
ഇഞ്ചി - 1/4 ഇഞ്ച് കഷ്ണം
കറിവേപ്പില - 4-5 ഇല
എള്ള് - 1/2 ടീസ്പൂൺ
കായം - 1 നുള്ള്‌
ഉപ്പ് - ആവശ്യത്തിന്
എണ്ണ - 1ടീസ്പൂൺ
വെള്ളം - കുറച്ച്

പാനിൽ നല്ലെണ്ണ ചൂടാകുമ്പോൾ നിലക്കടലയിട്ട് 3-4 മിനിറ്റ് വറുക്കുക.ശേഷം കടലപ്പരുപ്പ്, കറിവേപ്പില, എള്ള്, കായം എന്നിവ ചേർത്ത് 2-3 മിനിറ്റ് കൂടി വറുക്കുക. മിശ്രിതം തണുത്ത ശേഷം അരച്ചെടുക്കുക. അരക്കുമ്പോൾ ഇഞ്ചി, പച്ചമുളക് ഇവ കൂടിയിട്ട് കുറച്ച് വെള്ളവും ചേർത്തരക്കുക. ഇഡലി, ദോശ ഇവയുടെ കൂടെ കഴിക്കാൻ നന്നായിരിക്കും.

5. ക്യാബേജ് ചട്ണി :

ക്യാബേജ് - 2 കപ്പ്‌
ഉഴുന്നുപ്പരുപ്പ് - 1/2 ടീസ്പൂൺ
കടലപ്പരുപ്പ് - 1/2 ടീസ്പൂൺ
നല്ലെണ്ണ - 1 ടീസ്പൂൺ
കറിവേപ്പില - 5 - 6 ഇല
പച്ചമുളക് - 2 എണ്ണം
പുളി - കുറച്ച്

പാനിൽ നല്ലെണ്ണ ചൂടാകുമ്പോൾ ഉഴുന്നുപ്പരുപ്പ് , കടലപ്പരുപ്പ് ഇവയിട്ട് 2 - 3 മിനിറ്റ് വറുക്കുക. പച്ചമുളകും, കറിവേപ്പിലയും ചേർത്ത് വറുത്തശേഷം ക്യാബേജ് ചേർത്ത് പകുതി വേവിക്കുക. ഈ മിശ്രിതം തണുത്ത ശേഷം പുളിയും ഉപ്പും കുറച്ച് വെള്ളവും ചേർത്തരക്കുക. നല്ലെണ്ണയിൽ കടുകും, ചുമന്ന മുളകും കായവും താളിച്ചിടുക. ഇഡലി, ദോശ, ഊത്തപ്പം ഇവയുടെ കൂടെ കഴിക്കാവുന്നതാണ് .

6. കാര ചട്ണി :

ചെറിയ ഉള്ളി അരിഞ്ഞത് - 1/2 കപ്പ്‌
തക്കാളി - 1/2 കപ്പ്‌
വെളുത്തുള്ളി - 3 അല്ലി
ഉഴുന്നുപ്പരുപ്പ് - 1 ടീസ്പൂൺ
കടലപ്പരുപ്പു - 1 ടീസ്പൂൺ
വറ്റൽ മുളക് - 2 എണ്ണം
ഉപ്പ് - ആവശ്യത്തിന്
പുളി - കുറച്ച്
വെള്ളം - 1/4 കപ്പ്‌

പാനിൽ നല്ലെണ്ണ ചൂടാകുമ്പോൾ ഉഴുന്നുപ്പരുപ്പും, കടലപ്പരുപ്പും വറക്കുക. ചെറിയഉള്ളിയും, വെളുത്തുള്ളിയും ഇട്ട്‌ 2-3 മിനിറ്റ് വറക്കുക. ശേഷം വറ്റൽ മുളക് ചേർക്കുക. തക്കാളി ചെറുതായി അരിഞ്ഞതും, ഉപ്പും ചേർത്ത് തക്കാളി സോഫ്റ്റ്‌ ആകുന്നതുവരെ ഇളക്കികൊടുക്കുക. തണുത്ത ശേഷം കുറച്ച് പുളിയും 1/4 കപ്പ്‌ വെള്ളവും ചേർത്ത്
അരച്ച് ഒരു ബൗളിലോട്ടു മാറ്റി നല്ലെണ്ണയിൽ കടുകും, വറ്റൽ മുളകും, കായവും, കറിവേപ്പിലയും താളിച്ചിടുക. ഇഡലി, ദോശ, പണിയാരം, വെന്തയ ദോശ ഇവയുടെകൂടെ കഴിക്കാം.

പോഷകങ്ങളുടെ കലവറയായ ക്യാബേജ് ഭക്ഷിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

#krishijagran #kerala #healthtips #withagriingradients #healthy

English Summary: Delicious chutneys made from agricultural ingredients

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds