 
            വാഴപ്പിണ്ടി നിരവധി രോഗങ്ങൾ പരിഹരിക്കുന്ന സിദ്ധൗഷധമാണ്. ഇത് ആർക്കും വേണ്ടാതെ വഴിയിൽ തള്ളേണ്ട ഒന്നല്ല. ഇതിൻറെ ഔഷധഗുണങ്ങൾ ഇനിയും നമ്മളിൽ പലരും മനസ്സിലാക്കിയിട്ടില്ല. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും, ഉപാപചയ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആക്കുവാനും, പ്രമേഹം, കൊളസ്ട്രോൾ, അമിതരക്തസമ്മർദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ നിയന്ത്രണവിധേയമാക്കാനും ഉത്തമമാണ് വാഴപ്പിണ്ടി കൊണ്ടുള്ള വിഭവങ്ങൾ. ഇത് മൂത്രക്കല്ല് കളയുവാനും മികച്ചതാണ്. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ അമിതവണ്ണമുള്ളവർ ഇത് തോരനായി കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇത് പൂർണമായി നീക്കം ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യഗുണങ്ങളേറെയുള്ള വാഴോൽപ്പന്നങ്ങൾ കൊണ്ടുണ്ടാക്കാവുന്ന ചില രുചികരമായ വിഭവങ്ങൾ
ഇത്രയും ആരോഗ്യഗുണങ്ങൾ ഉള്ള വാഴപ്പിണ്ടി കൊണ്ടുള്ള ചില വിഭവങ്ങളാണ് താഴെ ഞങ്ങൾ പരിചയപ്പെടുത്തുന്നത്.
വാഴപ്പിണ്ടി സാലഡ്
ചേരുവകൾ
1. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞത്- ഒരു കപ്പ്
2. തക്കാളി ദശ -കാൽ കപ്പ്
3. കാന്താരി മുളക് - രണ്ടെണ്ണം
4.കറിവേപ്പില -അഞ്ച് ഇതൾ
5. ഇഞ്ചി - അര ടീസ്പൂൺ
6. തേങ്ങാപ്പീര -അരക്കപ്പ്
7. വെർജിൻ കോക്കനട്ട് ഓയിൽ -10 മി.ല്ലി
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യപ്രദം ഈ മൂന്ന് പായസക്കൂട്ടുകൾ
തയ്യാറാക്കുന്ന വിധം
ചേരുവകൾ ഒന്നിച്ച് ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് ഉടൻ ഉപയോഗിക്കാവുന്നതാണ്. കാരറ്റ് ഇഷ്ടമുള്ളവർക്ക് ഇതുകൂടി ചെറുതായി അരിഞ്ഞത് ചേർത്തിളക്കി കഴിക്കാം.
വാഴപ്പിണ്ടി കൊഞ്ച് ഉലർത്ത്
ചേരുവകൾ
1. വാഴപ്പിണ്ടി അരിഞ്ഞത് - രണ്ടു കഷണം
2. ചെറുപയർ മുളപ്പിച്ചത് - ഒരു കപ്പ്
3. ഉണക്ക കൊഞ്ച് - കാൽകപ്പ്
അരപ്പ് തയ്യാറാക്കുവാൻ
1. കാന്താരി മുളക്- 5 എണ്ണം
2. വെളുത്തുള്ളി - ആവശ്യത്തിന്
3. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
4. പെരുംഞ്ചീരകം - ഒരു ടീസ്പൂൺ
5. തേങ്ങ -അര മുറി ചിരകിയത്
6. ചുവന്നുള്ളി -ആറെണ്ണം 
7. വെളിച്ചെണ്ണ -15 മില്ലി
8. കടുക് -രണ്ട് ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് അരപ്പിന് വേണ്ട ചേരുവകൾ ഇട്ട് ചേർത്തിളക്കി ഇതിലേക്ക് വാഴപ്പിണ്ടി അരിഞ്ഞതും ചെറുപയർ മുളപ്പിച്ചതും ഉണക്ക കൊഞ്ചും ചേർത്ത് നന്നായി ഇളക്കി പാത്രം അടച്ച് ചെറുതീയിൽ വേവിച്ച് എടുക്കുക. പയർ വേവാൻ അടപ്പു തുറന്ന് അല്പം വെള്ളം കൂടി ഒഴിച്ച് കൊടുക്കണം. വെള്ളം വലിഞ്ഞു കഴിഞ്ഞാൽ ചൂടോടെ ഉപയോഗിക്കാം. ഇത് ഏറെ സ്വാദിഷ്ടവും ആരോഗ്യപ്രദവുമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഗൃഹാതുരത്വമേറുന്ന നാലുമണി പലഹാരങ്ങളുടെ പാചകക്കുറിപ്പുകൾ
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments