നമ്മുടെ വീട്ടുമുറ്റത്തു വിളഞ്ഞ പേരക്ക രുചിയിലും ഗുണത്തിലും കേമനാണ്. പേരയ്ക്കയിൽ നിരവധി ഗുണങ്ങൾ അടങ്ങിയിക്കുന്നു. പേരയ്ക്ക കഴിക്കാൻ ഏവർക്കും ഇഷ്ടമാണ് എന്നാൽ കുറച്ചധികം പഴുത്തു കഴിഞ്ഞാലോ താല്പര്യം കുറയാൻ തുടങ്ങും. പേരയ്ക്ക പഴമായി കഴിക്കാനല്ലാതെ മൂല്യ വർധിത ഉത്പന്നങ്ങളാക്കി അധികം ഉപയോഗിച്ച് കാണുന്നില്ല പേരയ്ക്കയിൽ ഉള്ള കട്ടിയുള്ള കുരുക്കൾ ആണ് ഇതിനു കാരണം എന്നാൽ പേരയ്ക്കയിൽ ഉപ്പും മുളകും ചേർത്ത് കഴിക്കാൻ പലർക്കും ഇഷ്ടമാണ് ഈ സാധ്യത പരിഗണിച്ചു പേരയ്ക്ക കൊണ്ട് രുചികരമായ അച്ചാർ ഉണ്ടാക്കി ഉപയോഗിക്കാം. ഊണിനോടൊപ്പം ഗുണകരമായ ഒരു പഴവും ആസ്വദിക്കാം. അച്ചാർ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
അതികം പഴുക്കാത്തതും എന്നാല്‍ വിളഞ്ഞതുമായ അഞ്ചു പേരക്ക. അച്ചാറുണ്ടാക്കാനുള്ള മസാലയ്ക്ക്
കടുക്, ജീരകം, ഉലുവ എന്നിവയും, മുളക് പൊടി, ശര്‍ക്കരപൊടി ,കായപൊടി, മഞ്ഞള്‍ പൊടി . എണ്ണ, ഉപ്പ് എന്നിവയും ആവശ്യത്തിന് എടുക്കാം. ഇതിനു ശേഷം ഒരു പാത്രത്തില്‍ എണ്ണചൂടാക്കി കടുക് ജീരകം ഉലുവ എന്നിവ പൊട്ടിക്കുക തീകുറച്ച് അതില്‍ മുളക് പൊടി, ശര്‍ക്കരപൊടി മഞ്ഞള്‍ പൊടി, കായപൊടി എന്നിവ ചേര്‍ത്ത് വഴറ്റുക ശര്‍ക്കര ഉരുകി ചേരുന്നത് വരെ വഴറ്റുക ഇതിലേക്ക് ചെറുതായി അരിഞ്ഞ പേരക്കയും ഉപ്പും ചേര്‍ക്കുക ചെറുതീയില്‍ നന്നായി വഴറ്റുക തണുത്ത ശേഷം വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കുക. കുരു കളഞ്ഞോ കളയാതെയോ പേരയ്ക്ക അച്ചാർ ഉണ്ടാക്കാം. അച്ചാറിന് പുളി വേണമെന്നുള്ളവർക്ക് രണ്ടു ചെറുനാരങ്ങയും ഇതിനോട് ചേർത്ത് ഇടാം. രുചികരമായ അച്ചാർ തയ്യാർ. ഈ അച്ചാർ റെഫ്രിജറേറ്റ് ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത് .
Share your comments