<
  1. Food Receipes

ഔഷധമാണ് തേൻ നെല്ലിക്ക; നിമിഷ നേരത്തിൽ വീട്ടിലുണ്ടാക്കാം

കരളിന് വളരെയധികം ഗുണം ചെയ്യുന്നതാണ് തേന്‍ നെല്ലിക്ക. മുഖത്ത് ചുളിവുകള്‍ മാറ്റാനും തേൻ നെല്ലിക്ക സഹായിക്കുന്നു. ദഹനം സുഗമമാക്കുന്നതിനാൽ തന്നെ വിശപ്പില്ലായ്മയ്ക്ക് തേൻ നെല്ലിക്കയെ ആശ്രയിക്കാവുന്നതാണ്.

Anju M U

ശരീരത്തിന് അത്യധികം ഗുണകരമാണ് തേൻ. ഒരു പ്രകൃതിദത്ത വാക്സിനാണ് ഇതെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആരോഗ്യകരമായി തടി കുറയ്ക്കാന്‍ സഹായിക്കുന്ന തേന്‍ അന്നജത്തിന്റെ ഉറവിടം കൂടിയാണ്. ഇതുപോലെ ശരീരത്തിന് വളരെയധികം ഉപയോഗപ്പെടുന്ന നെല്ലിക്കയും പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയാണ്. നെല്ലിക്കയിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ജീവകം സി എന്ന ഘടകം പല രോഗങ്ങൾക്കും പരിഹാരമാണ്.

മൂത്രതടസ്സം, ഹൈപ്പർ അസിഡിറ്റി, പ്രമേഹം, ശരീരവേദന, ബലക്ഷയം, ദഹനപ്രശ്നങ്ങൾ പോലുള്ള നിരവധി ശാരീരിക ബുദ്ധിമുട്ടുകളെ അകറ്റാൻ ഫലപ്രദമാണ്. ചർമരോഗങ്ങളെ ശമിപ്പിക്കുന്നതിനും മുടിക്കൊഴിച്ചിൽ നിയന്ത്രിക്കാനും നെല്ലിക്ക ഉപയോഗിക്കുന്നവരുണ്ട്.

കൂടാതെ, നെല്ലിക്കയുടെ നീര് അരിച്ചെടുത്ത് തേനിൽ ചേർത്ത് കണ്ണിൽ പുരട്ടിയാൽ കണ്ണിലെ പഴുപ്പ് പോലുള്ള പ്രശ്നങ്ങളും പരിഹരിക്കാവുന്നതാണ്. നേത്ര ഔഷധമെന്നതിന് പുറമെ ഭക്ഷണത്തിന് മുൻപ് നെല്ലിക്കയുടെ നീര് കഴിച്ചാൽ ദഹന അസ്വസ്ഥതകളും മാറ്റാൻ സാധിക്കും.

ഇങ്ങനെ രുചിയിലും ഗുണമേന്മയിലും ഉത്തമരായ നെല്ലിക്കയും തേനും ഒരുപോലെ ശരീരത്തിലെത്തിക്കാൻ അതിവിശിഷ്ടമായ ഒരു വിഭവത്തിന് സാധിക്കും. അമൃത് പോലെ രുചിക്കുന്ന തേൻ നെല്ലിക്ക ആരോഗ്യത്തിനും വളരെ നന്നായി ഇണങ്ങും.

തേൻ നെല്ലിക്കയുടെ ഔഷധഗുണങ്ങൾ (Medicinal Properties Of Honey Gooseberry)

കരളിന് വളരെയധികം ഗുണം ചെയ്യുന്നതാണ് തേന്‍ നെല്ലിക്ക. തേൻ നെല്ലിക്കയിലെ സവിശേഷ ഘടകങ്ങൾ ബൈല്‍ പിഗ്മെന്‍റ് നീക്കുകയും വിഷാംശം അകറ്റുകയും ചെയ്യുന്നതിനാൽ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും. കൂടാതെ ചെറുപ്പം നില നിര്‍ത്താനും വളരെ ഗുണകരമാണിത്.

വിഷാംശം നീക്കുന്നതിനാൽ തേൻ നെല്ലിക്ക വെറും വയറ്റില്‍ കഴിയ്ക്കുന്നതിനായി ശ്രദ്ധിക്കുക. ഇത് ശരീരഭാരം അമിതമാകാതെ നിയന്ത്രിക്കുന്നതിനൊപ്പം ഹൃദയ രോഗങ്ങള്‍ ഒഴിവാക്കുന്നതിനും സഹായകരമാണ്. ചർമത്തിനും തേൻ നെല്ലിക്ക വളരെ മികച്ചതാണ്. മുഖത്ത് ചുളിവുകള്‍ മാറ്റാനും തേൻ നെല്ലിക്ക സഹായിക്കുന്നു. ആസ്മ പോലുള്ള രോഗങ്ങള്‍ക്കും ഇത് ശാശ്വത പരിഹാരമാണ്. കാരണം ഇവയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍ ശ്വാസകോശത്തിൽ നിന്നും ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്യുന്നു.

ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും തേന്‍ നെല്ലിക്ക ആശ്വാസം പകരുന്നു. കൂടാതെ, മലബന്ധം, പൈല്‍സ് എന്നീ പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലിയായും തേനിലിട്ട നെല്ലിക്ക കഴിയ്ക്കാം. ദഹനം സുഗമമാക്കുന്നതിനാൽ തന്നെ വിശപ്പില്ലായ്മയ്ക്ക് തേൻ നെല്ലിക്കയെ ആശ്രയിക്കാം.

തേൻ നെല്ലിക്ക തയ്യാറാക്കുന്ന വിധം (How to Prepare Honey Gooseberry )

നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നെല്ലിക്ക ഒരു പാത്രത്തിലേക്ക് ഇട്ട് ചൂടുവെള്ളം ഒഴിക്കുക. ഇത് മാറ്റി വച്ച ശേഷം മറ്റൊരു പാത്രത്തിൽ ശർക്കര ഉരുക്കി അരിച്ച് വയ്ക്കുക. നെല്ലിക്ക വെള്ളത്തിൽ നിന്ന് എടുത്ത് മാറ്റി തുടച്ചെടുക്കണം. നെല്ലിക്കയുടെ എല്ലാ ഭാഗത്തും ഫോർക്ക് കൊണ്ട് കുത്തുക.

ശേഷം നെല്ലിക്ക പാനിൽ വച്ച് ഇതിലേക്ക് ശർക്കരപ്പാനി ഒഴിക്കുക. ഒരു കഷ്ണം കറുവാപ്പട്ട, ഒരു ഏലയ്ക്കായ, 10 കുരുമുളക്, 2 കരയാമ്പൂ എന്നിവ ചതച്ചെടുത്ത് ഇതിലേക്ക് ചേർക്കാം. മിതമായ തീയിൽ നന്നായി തിളപ്പിക്കുക. നെല്ലിക്കയിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങുമ്പോൾ ഒരു മൂടി കൊണ്ട് അടച്ചുവയ്ക്കുക. എന്നാൽ, ഇടക്കിടെ തുറന്നു ഇളക്കിക്കൊണ്ടിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ശ്രദ്ധിക്കുക! നെല്ലിക്ക ഇവർക്ക് അത്ര നല്ലതല്ല

45 മിനിറ്റ് ഇങ്ങനെ വേവിച്ച് നൂൽ പരുവം ആകുന്നതിന് മുൻപ് തീ കെടുത്തുക. പകുതി ചൂടാറിയ ശേഷം ഇത് ഒരു കുപ്പിയിലേക്ക് മാറ്റാം. ഇതിലേക്ക് രണ്ടോ മൂന്നോ ടേബിൾസ്പൂൺ തേൻ കൂടു ഒഴിച്ച് ഇളക്കുക. പൂർണമായും ചൂടാറിയ ശേഷം കുപ്പി അടച്ചു വയ്ക്കുക. ഒരാഴ്ച കുപ്പി ചെറുതായി ഇളക്കി കൊടുക്കുന്നത് നല്ലതാണ്. ഇങ്ങനെ രുചികരമായ തേൻ നെല്ലിക്ക നിമിഷനേരം കൊണ്ട് റെഡിയാക്കാം.

English Summary: Honey Gooseberry Best With Medicinal Properties; Learn How To Prepare Within Seconds

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds