പച്ചക്കറികളിൽ ഏറ്റവും വലിപ്പമേറിയതും പലരും കഴിക്കാൻ മടിക്കുന്നതുമായ ഒന്നാണ് മത്തങ്ങാ. ഫൈബറുകൾ ധാരാളമടങ്ങിയ ഊർജ്ജ-ആരോഗ്യദായിയായ മത്തങ്ങയിൽ ഉയര്‍ന്ന അളവില്‍ ബീറ്റ കരോട്ടീന്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷിക്കും കാഴ്‌ചയ്‌ക്കും ഇത് വളരെ ആവശ്യമാണ്. ഇതിലുള്ള നാരുകൾ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യം സംരക്ഷിക്കും. മത്തങ്ങയിലുള്ള വിറ്റാമിൻ സി,ബീറ്റാകരോട്ടിൻ എന്നിവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. മത്തങ്ങ സൂപ്പ് മാനസിക സമ്മർദ്ദത്തെ അതിജീവിച്ച് ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കുന്നു. ഇതിലുള്ള പൊട്ടാസ്യവും മഗ്നീ്ഷ്യവും രക്തസമ്മർദ്ദത്തെ തുലനപ്പെടുത്തുന്നു. ചർമ്മത്തിന് തിളക്കവും സൗന്ദര്യവും നൽകാൻ ഉത്തമമാണ് മത്തങ്ങ.
ഇങ്ങനെ ഒക്കെ ആണെങ്കിലും എത്ര രുചികരമായി പാകം ചെയ്താലും മത്തങ്ങാ സാമ്പാറോ, എരിശ്ശേരിയോ നമ്മുടെ രസമുകുളങ്ങളെ അത്ര രസിപ്പിക്കാറില്ല. ഇതാ രുചികരമായ കുട്ടികൾക്കടക്കം ഇഷ്ടപെടുന്ന ഒരു മത്തങ്ങാ റെസിപ്പി.
മത്തങ്ങാ സൂപ്പ് തയ്യാറാക്കുന്ന വിധം
മത്തങ്ങ, കാരറ്റ് എന്നിവ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞത്: ഒരു കപ്പ്
സവോള: ഒരെണ്ണം, വെളുത്തുള്ളി,ജീരകം,കറുവാപ്പട്ട,വെണ്ണ/ഒലീവ് ഓയിൽ,ബേ ലീഫ്, കുരുമുളക് പൊടി: ആവശ്യത്തിന് ഇത്രയുമാണ് ആവശ്യമായ ചേരുവകൾ .പ്രഷർ കുക്കറിൽ വെണ്ണ ചൂടായി ഉരുകുമ്പോൾ പെരുംജീരകം, കറുവപ്പട്ട, സവോള, വെളുത്തുള്ളി എന്നിവ ഇട്ടു വഴറ്റുക. മത്തങ്ങയും ക്യാരറ്റും ചേർത്ത് കുറച്ചു നേരം വഴറ്റുക. ആവശ്യത്തിന് ഉപ്പും വെള്ളവും കുരുമുളക് പൊടിയും ചേർത്ത് കുക്കർ അടച്ച് വേവിക്കുക. നന്നായി വെന്ത മിശ്രിതത്തിൽ നിന്നും പട്ടയും ബേ ലീഫും എടുത്തു കളഞ്ഞ ശേഷം നന്നായി ഉടച്ചെടുക്കുക. വേണമെങ്കിൽ മിക്സിയിൽ അടിച്ചെടുക്കാവുന്നതാണ്. ക്രീമി ആക്കാൻ ഇത്തിരി ക്രീം ചേർക്കാവുന്നതാണ്.രുചികരമായ മത്തങ്ങ സൂപ്പ് തയ്യാറായി കഴിഞ്ഞു
പോഷകസമ്പുഷ്ടം ഈ മത്തങ്ങാ സൂപ്പ്
പച്ചക്കറികളിൽ ഏറ്റവും വലിപ്പമേറിയതും പലരും കഴിക്കാൻ മടിക്കുന്നതുമായ ഒന്നാണ് മത്തങ്ങാ.
Share your comments