ചേന നമുക്ക് എല്ലാവർക്കും ഇഷ്ടപെട്ട ഒരു പച്ചക്കറിയാണ് കൂട്ടുകറി ആയും, മെഴുക്കുപുരട്ടി ആയും, അവിയൽ , കൊണ്ടാട്ടം എന്നിവയായും ചേന നമ്മുടെ മുന്നിൽ എത്തുമ്പോൾ ആരും കഴിച്ചുപോകും.
ചേന നമുക്ക് എല്ലാവർക്കും ഇഷ്ടപെട്ട ഒരു പച്ചക്കറിയാണ് കൂട്ടുകറി ആയും, മെഴുക്കുപുരട്ടി ആയും, അവിയൽ , കൊണ്ടാട്ടം എന്നിവയായും ചേന നമ്മുടെ മുന്നിൽ എത്തുമ്പോൾ ആരും കഴിച്ചുപോകും. എന്നാൽ ആരും ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു വിഭവമാണ് നാം ഇവിടെ കാണാൻ പോകുന്നത് ചേന അച്ചാർ. സാധാരണ പുളിയോ, കടുത്ത രുചിയോ ഉള്ള എന്തെങ്കിലും വസ്തുക്കൾ ആണ് അച്ചാർ ഇടാൻ ഉപയോഗിക്കാറുള്ളത് ഇവിടെ മാംസളമായ ചേന ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം
ഇതിനായി ചെറുതായി നീളത്തിൽ നുറുക്കിയ ചേന മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വറുത്തു എടുക്കുക.
ഒരു പാത്രത്തിൽ കടുക് , ഉലുവ , കറിവേപ്പില, വറ്റൽ മുളക് , കായം എന്നിവ വെളിച്ചെണ്ണയിലോ നല്ലെണ്ണയിലോ പൊട്ടിച്ചതിനു ശേഷം തീ ഓഫ് ചെയ്തു ശേഷം മുളകുപൊടി ചേർത്ത് ഇളക്കുക ഈകൂട്ടിലേക്കു വറുത്തു വച്ചിരിക്കുന്ന ചേന ചേർത്ത് ഇളക്കുക.
ഒരു ചെറുനാരങ്ങയുടെ നീര് ഇതിൽ ചേർക്കാം ഇതിലേക്ക് കുറച്ചു അച്ചാർ പൌഡർ കൂടെ ചേർത്താൽ രുചികരമായ ചേന അച്ചാർ റെഡി.
അഭിരുചിക്കനുസരിച്ചു വിനാഗിരിയോ ചൂടാക്കിയ നല്ലെണ്ണയോ ചേർത്താൽ കൊടുത്താൽ കാലം കേടുകൂടാതെ ഇരിക്കും
Share your comments