രുചിയേറിയ പൊങ്ങ് ബിരിയാണി തയ്യാറാക്കുന്ന വിധം പാചക വിദഗ്ധ ഖദീജ മുഹമ്മദ് എഴുതിയത് .

പാചകക്കുറിപ്പുകൾക്ക് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ഖദീജ മുഹമ്മദ്.
കാസർഗോഡ് കൃഷി വിജ്ഞാന കേന്ദ്രത്തിലെ മികച്ച സംരംഭകയും കർഷകയും ആയ ഖദീജ ഒരു നല്ല പാചക വിദഗ്ധ കൂടിയാണ് . സി പി സി ആർ ഐ , ആത്മ തുടങ്ങിയ ഏജൻസികൾ നടത്തിയ മത്സരങ്ങളിൽ പാചകക്കുറിപ്പുകൾക്ക് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ഖദീജ മുഹമ്മദ്. ഖദീജയുടെ, സമ്മാനം നേടിയ ഒരു പാചക കുറിപ്പ് .
പൊങ്ങ് ബിരിയാണി തയ്യാറാക്കുന്ന വിധം
വേണ്ട ചേരുവകൾ.
പൊങ്ങ് -4 എണ്ണം
കുരുമുളക് പൊടി - 1 ടീ സ്പൂൺ
കറുവ - 1 കഷണം
ഗ്രാമ്പൂ - 4
ജീരകം - അര ടീ സ്പൂൺ
പെരുംജീരകം - ഒരു ടേബിൾ സ്പൂൺ
തൈര് - കാൽ കപ്പ്
എണ്ണ - 100 മില്ലി
പച്ചമുളക് - 25 ഗ്രാം
ഇഞ്ചി - 15 ഗ്രാം
വെളുത്തുള്ളി - 15 ഗ്രാം
ഉള്ളി - 2
തക്കാളി - 1
ബിരിയാണി അരി - അര കിലോഗ്രാം.
നെയ്യ് -50 ഗ്രാം
ഏലക്ക, ജീരകം, ഗ്രാമ്പൂ- 4 വീതം
വെള്ളം - ഒരു ലിറ്റർ
ഉപ്പ് -ആവശ്യത്തിന്
മഞ്ഞൾ പൊടി - അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പൊങ്ങ് കഷണങ്ങളാക്കി മുറിക്കുക. 2,3,4 ചേരുവകൾ വറുത്തു പൊടിക്കുക. 9,10,11,12,13 ചേരുവകൾ എണ്ണയിൽ വറുത്തെടുക്കുക. ഇതിലേക്ക് കറിവേപ്പില , തക്കാളി, മഞ്ഞൾപൊടി, തൈര് എന്നിവ ചേർക്കുക. ഇതിലേക്ക് പൊങ്ങു കഷണങ്ങൾ , വറുത്ത മസാല, മല്ലിയില എന്നിവ കൂടി ചേർത്ത് പത്തു മിനിറ്റ് അടച്ചു വേവിക്കുക. ഇപ്പോൾ ബിരിയാണിക്കുള്ള മസാല തയ്യാറായി.
ഇനി ചോറ് തയ്യാറാക്കണം. അതിനു മുൻപ് പതിനാറാമത്തെ ചേരുവകൾ മൂത്ത് നല്ല മണം വരുന്നത് വരെ എണ്ണയിൽ വറുക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോൾ മല്ലിയിൽ കൂടി ചേർക്കുക. തിളയ്ക്കുന്ന വെള്ളത്തിലേക്ക് കഴുകിയ ബിരിയാണി അരിഇടുക.
പത്ത് മിനിറ്റ് നല്ല തീയിൽ വേവിക്കുക. തുടർന്ന് തീയ് കുറച്ചു വയ്ക്കുക. ചോറ് ഏകദേശം വേണ്ടി കഴിയുമ്പോൾ നെയ്യ് ചേർക്കുക. അഞ്ചു മിനിട്ടുകൂടി കഴിയുമ്പോൾ ഇതിലേക്ക് ഒരു ചെറുനാരങ്ങാ നീര് കൂടി ചേർത്ത് സ്റ്റവ്വിൽ നിന്ന് വാങ്ങുക. തയ്യാറാക്കി വച്ചിരിക്കുന്ന മസാല അപ്പോൾ തന്നെ ചോറിൽ ചേർക്കണം. ബിരിയാണി തയ്യാർ.
വളരെ രുചിയേറിയതും ഗുണകരവുമായ പൊങ്ങ് കുട്ടികൾക്കും മുതിർന്നവർക്കും ഏറെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒരു ഭക്ഷണമാണ് . ഇതിൽ നമുക്കാവശ്യമുള്ള വൈറ്റമിനുകളായ വൈറ്റമിൻ B 1 , വൈറ്റമിൻ B 3, B 5 , B 6, സെലേനിയം , മഗ്നീഷ്യം , പൊട്ടാസ്യം, കാൽസ്യം എന്നീ മിനറലുകളും അടങ്ങിയിട്ടുണ്ട്.
പാചകകുറിപ്പ് തയ്യാറാക്കിയത് :ഖദീജ മുഹമ്മദ്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കോക്കനട്ട് ആപ്പിൾ എന്ന് വിളിക്കുന്ന തേങ്ങയുടെ പൊങ്ങിന്റെ ആരോഗ്യഗുണങ്ങൾ
English Summary: How to make delicious pong biryani by cooking expert Khadeeja Mohammad.
Share your comments