പൊള്ളുന്ന വെയിലിൽ യാത്രചെയ്യുമ്പോൾ വഴിയരികിൽ കാണുന്ന കുലുക്കി സർബത്ത് കടകൾ നിങ്ങളെ പലപ്പോഴും ആകർഷിച്ചിട്ടുണ്ടാകാം വൃത്തിയെ കുറിച്ച് ആശങ്കപ്പെട്ടു നിങ്ങൾ പിന് മാറിയിട്ടും ഉണ്ടാകാം.
പൊള്ളുന്ന വെയിലിൽ യാത്രചെയ്യുമ്പോൾ വഴിയരികിൽ കാണുന്ന കുലുക്കി സർബത്ത് കടകൾ നിങ്ങളെ പലപ്പോഴും ആകർഷിച്ചിട്ടുണ്ടാകാം വൃത്തിയെ കുറിച്ച് ആശങ്കപ്പെട്ടു നിങ്ങൾ പിന് മാറിയിട്ടും ഉണ്ടാകാം. കുലുക്കി സർബത്ത് രുചിച്ചുനോക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ വീട്ടിലും നിങ്ങൾക്ക് ഇത് പരീക്ഷിച്ചു നോക്കാം. വളരെ സിമ്പിൾ ആയ ഈ പന്നെയാം എങ്ങനെ ഉണ്ടാക്കുന്നു എന്ന് നോക്കാം .
നാരങ്ങ ഒന്നര എണ്ണം ( ഒരു ഗ്ലാസ് സര്ബത്തിനു) , പ്ലൈൻ സോഡാ ഉപ്പ് പഞ്ചസാര സിറപ്പ്
പുതിനയില
പച്ചമുളക് ഒന്ന്
കസ് കസ്
ഫ്ലേവർ
നല്കാൻ ഏതെങ്കിലും ഫ്രൂട്ട്.
കുറച്ചു സോഡാ, നാരങ്ങാ നീര്, ഉപ്പു പഞ്ചസാര സിറപ്പ്, കസ് കസ് ഇവ ചേർത്ത് ഒരു ബോട്ടിലിൽ നിറയ്ക്കുക. ഇത് കുപ്പിയിലെ മിശ്രിതം നന്നായി പതയുന്നതുവരെ നന്നായി കുലുക്കുക. ഫ്ലേവറിന് വേണ്ടി വച്ചിരിക്കുന്ന പഴം മുന്തിരിയോ , പൈനാപ്പിളോ കുറച്ചു മിക്സ് ചെയ്തതു ഗ്ലാസിൽ ഒഴിച്ച് അതിലേക്കു ഈ മിശ്രിതം ചേർത്ത് കൊടുക്കുക. ആവശ്യത്തിന് സോഡാ ചേർത്തുകൊടുക്കാം . ഒരു കഷണം നാരങ്ങാ വച്ച് അലങ്കരിച്ചാൽ മനം കുളിർപ്പിക്കുന്ന കുലുക്കി സർബത്ത് തയ്യാർ
English Summary: how to make home made kulukki Sarbhat
Share your comments