മൈദ-3 spoon,പാല്‍ - 1 cup, മുട്ട -3 പഞ്ചസാര -3 spoon, ഏലയ്കാപ്പൊടി -1/4 spoon,നെയ് ,ഉപ്പ് ആവശ്യത്തിന് എന്നിവയാണ് ഇതിലേക്ക് വേണ്ട സാധങ്ങൾ. തയ്യാറാക്കുന്നതിനായി മൈദ ഒരുകപ്പ് പാലില്‍ കട്ടയില്ലാതെ നേര്‍മ്മയായി കലക്കുക.അതിലേക്ക് ഒരുനുള്ള് ഉപ്പും ചേര്‍ത്ത് ഇളക്കി മാറ്റി വെയ്കുുക.മൂന്ന് മുട്ട പഞ്ചസാരയും ഏലയ്കാപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി മാറ്റിവെക്കുക. ഒരു അപ്പച്ചെമ്പ് ആവശ്യത്തിന് വെള്ളമൊഴിച്ച് അടുപ്പത്ത് വെയ്ക്കുക.
ഒരുപാത്രത്തില്‍ നെയ് തടവി അത് അപ്പച്ചെമ്പിലേക്ക് ഇറക്കി വെയ്കുുക.അതിലേക്ക് ഒരുസ്പൂണ്‍ മൈദാമാവ് നേര്‍മ്മയായി കലക്കിയത്ഒഴിച്ച് നിരത്തുക.മൂ ടിവെച്ച് അല്പ സമയം വേവിക്കുക.ഉറച്ചു കഴിഞ്ഞാല്‍ അതിന്റെ മുകളില്‍ ഒരു ലെയര്‍ മുട്ടക്കൂട്ട് നിരത്തുക.വീണ്ടും മൂ ടിവെച്ച് വേവിക്കുക. ഉറച്ചുകഴിഞ്ഞാല്‍ ഒരുസ്പൂണ്‍ നെയ് നിരത്തുക. അതിനുശേഷം മുകളില്‍ വീണ്ടും മൈദക്കൂട്ട് ഒഴിക്കുക ഉറച്ചതിനുശേഷം മുട്ടക്കൂട്ട് പിന്നെ നെയ് അങ്ങിനെ കൂട്ട് തീരുന്നതുവരെ ഇത് തുടരുക. അവസാനം കുറച്ചുകൂടി സമയം ആവിയില്‍ വേവിക്കുക. കാരമൽ സിറപ്പ് അല്ലെങ്കിൽ നെയ്യില്‍ മൂ പ്പിച്ച അണ്ടിപ്പരിപ്പ് എന്നിവകൊണ്ട് അലങ്കരിച്ചു വിളമ്പാം.
Share your comments