Food Receipes

പരിപ്പ് പ്രഥമൻ ഉണ്ടാക്കിയാലോ

പരിപ്പ് പ്രഥമൻ ഉണ്ടാക്കിയാലോ

പരിപ്പ് പ്രഥമൻ ഉണ്ടാക്കുന്നതിനായുള്ള ചേരുവകൾ

1. പരിപ്പ് - 200 ഗ്രാം 2. ശർക്കര - അരകിലോ 3. തേങ്ങാ പീര - 300 - 400 ഗ്രാം 4. നെയ് - 30 - 40 ഗ്രാം 5. അണ്ടിപ്പരിപ്പ് - 10 എണ്ണം 6. ഉണക്ക മുന്തിരി - ഒരു ടേബിൾ സ്പൂൺ 7. ചുക്ക് പൊടി - അര ടീസ്പൂൺ 8. ഏലക്ക പൊടി - മൂന്നു ഏലക്കായുടെ

പാചകം ചെയ്യുന്ന വിധം

1. ആദ്യം പരിപ്പ് കഴുകി ഉണക്കുക. അഴുക്കുണ്ടെങ്കിൽ പോകുവാൻ മാത്രമാണിത്. 2. തേങ്ങാ വെള്ളം ചേർക്കാതെ മിക്സിയിൽ അടിച്ചു ഒന്നാം പാൽ പിഴിഞ്ഞെടുത്ത് മാറ്റി വയ്ക്കുക. പിന്നെ ഒരു കപ്പു വെള്ളം ചേർത്തു വീണ്ടും അരച്ച് രണ്ടാം പാൽ അരിച്ചെടുക്കുക. വീണ്ടും ഒരു കപ്പു വെള്ളം ചേർത്തു അരച്ച് മൂന്നാം പാലും അരിച്ചെടുക്കുക.

3. ശർക്കര അര കപ്പു വെള്ളം ഒഴിച്ച് ഉരുക്കി വയ്ക്കുക. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം. 4. കുഴിയുള്ള ഒരു പാൻ ചൂടാക്കി ഒരു ടേബിൾസ്പൂൺ നെയ്യിൽ അണ്ടിപ്പരിപ്പും മുന്തിരിയും വറുക്കുക. ചട്ടിയിൽ നിന്നും അത് ഒരു ചെറിയ പാത്രത്തിൽ മാറ്റി വയ്ക്കുക. 5. അതിലേക്കു ഉണക്കി വച്ച പരിപ്പു ഇട്ടു വഴറ്റുക. നല്ല ഗോൾഡൻ കളർ ആയി വരണം. ഇനി രണ്ടു കപ്പു വെള്ളം ഒഴിച്ച് ഒരു കുക്കറിൽ പരിപ്പ് വേവിക്കുക. നന്നായി നെയ്യിൽ മൂപ്പിച്ച പരിപ്പ് വേകുവാൻ അഞ്ചോ ആറോ (5 to 6 ) വിസിൽ വേണ്ടി വരും.

6. പരിപ്പ് മൂപ്പിച്ച പാത്രം ചൂടാക്കി ബാക്കി നെയ് ഒഴിച്ച് കുറച്ചു വീതം ഉരുക്കിയ ശർക്കരയും പരിപ്പും പല തവണയായി ചേർത്തു വഴറ്റി കൊണ്ടിരിക്കണം. 7. നല്ല ബ്രൗൺ കളർ ആകുമ്പോൾ വേണം മൂന്നാം പാൽ ചേർത്തു വീണ്ടും വേവിക്കുവാൻ. ഒന്നാം പാലിൽ കുറുകി കറുത്തു വരുമ്പോൾ രണ്ടാം പാൽ ചേർക്കാം. 8. രണ്ടാം പാൽ ചേർത്തു വീണ്ടും കുറുക്കുക. നന്നായി കൂട്ടായി കഴിയുമ്പോൾ ഒന്നാം പാൽ ചേർക്കാം. 9. ഉടനെ ചുക്ക്പൊടിയും ഏലംപൊടിയും അണ്ടിപരിപ്പും മുന്തിരിയും ചേർത്തു ഇറക്കാം.

കടപ്പാടുകളോടെ: watsap


English Summary: making parippu pradhaman

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine