Food Receipes

മിസൽ പാവ് (misal pav) - മറാഠികളുടെ ഇഷ്ടപെട്ട ഭക്ഷണപദാർത്ഥം പാകം ചെയുന്ന രീതി

Misal Paav

പാവ്ബാജി (pav bhaji), വടാപാവ് (vada pav) എന്നിവ പോലെ തന്നെ മഹാരാഷ്ട്രയിലെ വളരെ famous ആയ മറ്റൊരു ഭക്ഷണ പദാർത്ഥമാണ് മിസൽ പാവ് (misal pav). ഇതിൻറെ പ്രത്യേകത, misal pav പ്രഭാതഭക്ഷണം (breakfast), ഉച്ച ഭക്ഷണം (lunch), രാത്രി ഭക്ഷണം (dinner) എന്നു മാത്രമല്ല ഏതു നേരത്തും കഴിക്കാൻ പറ്റിയ ഭക്ഷണ പദാർത്ഥമാണ്.

പാകം ചെയ്‌ത പയറുവർഗങ്ങൾ, തക്കാളി, സവാള, നാളികേരം എന്നിവയും എരിയുള്ള മിസൽ മസാലയും ചേർത്ത ഈ മിശ്രിതം ആരുടേയും നാവിൽ വെള്ളമൂറുന്ന ഒരു ഭക്ഷണ പദാർത്ഥമാണ്.

Misal Pav പാകം ചെയ്യുന്നതെങ്ങെനെ എന്ന് നോക്കാം :

Misal Masala യ്ക്കു വേണ്ട സാധനങ്ങൾ:

Oil  - 1 tbsp

ചെറുതായി മുറിച്ച സവാള - 1/4 cup

ചീകിയ കോപ്ര - 2 cup

കൊത്തമല്ലി (coriander seeds)  - 1 tsp

ജീരകം - 1 tsp

1 clove of lavang

3 cloves pepper

25 mm cinamon

2 whole കാശ്മീരി റെഡ് ചില്ലി

3 വെളുത്തുള്ളി cloves  

Misal masala ഉണ്ടാക്കുന്ന വിധം

പാൻ ചൂടാക്കി എണ്ണ ഒഴിച്ച ശേഷം നാളികേരവും സവാളയും medium flame ൽ 2-3 മിനിറ്റ് ചൂടാക്കുക. ശേഷം മറ്റുള്ള ingradients ചേർത്ത്  വീണ്ടും medium flame ൽ 2-3 മിനിറ്റ് ചൂടാക്കുക. തണുത്ത ശേഷം പട്ടുപോലെ പൊടിച്ചെടുക്കുക.

Misal Paav

Misal ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ

Oil  - 3 tbsp

ജീരകം - 1 tsp

ചെറുതായി മുറിച്ച സവാള - 1/4 cup

ചെറുതായി മുറിച്ച tomato സവാള - 1 cup

മഞ്ഞപ്പൊടി -  tsp

Sprouted matki (moath beans) - 1/2 cup

Sprouted white peans (vattana) - 1/2 cup

Sprouted ചെറുപയർ - 1/2 cup

Sprouted chowli (cow pea) - 2 tsp

മുളകുപൊടി – 1 ½ tsp

Misal ഉണ്ടാക്കുന്ന വിധം

കുക്കറിൽ എണ്ണ ചൂടാക്കി ജീരകം പൊട്ടിച്ച ശേഷം സവാള 2-3 മിനിറ്റ് ചൂടാക്കുക. അതിൽ തയാറാക്കിവെച്ച മിസൽ മസാല ചേർത്ത് ഒരു മിനിറ്റു കൂടി ചൂടാക്കുക. ഇതിൽ തക്കാളി, മഞ്ഞപ്പൊടി, എന്നിവ ചേർത്ത് ഒരു tpsp വെള്ളമൊഴിച്ചു  2-3 മിനിറ്റ് വേവിച്ച ശേഷം നല്ലവണ്ണം ഇളക്കി, ഇതിൽ 2 cup ചൂടുവെള്ളം ഒഴിച്ച് കുക്കറിൽ വേവിക്കാൻ വെക്കുക. ആവി പോയ ശേഷം 1/2 cup വെള്ളവും മുളകുപൊടിയും ചേർത്ത് 2-3 മിനിറ്റ് ചൂടാക്കുക. Misal pav വിളമ്പുന്ന നേരത്തു mixed farsaan ന്റെ കൂടെ യാണ് serve ചെയേണ്ടത്. ഇത് ചൂടാക്കിയ പാവിന്റെ (pav) കൂടെ കഴിക്കാവുന്നതാണ്   

Summary: Misal Pav – a favourite dish of Maharashtrians alongwith the recipe how we can prepare this at home.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കല്ലിന്മേകായ അച്ചാർ (mussel pickle) 


English Summary: Misal Pav – a favourite dish of Maharashtrians

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine