ഏറെ പോഷകസമ്പന്നമായ പച്ചക്കറി വിഭവമാണ് പടവലങ്ങ. ധാരാളം പോഷകമൂല്യം ഉള്ള ഈ പച്ചക്കറി വിഭവം പ്രമേഹം, കരൾരോഗം, മലബന്ധം, ഹൃദ്രോഗം തുടങ്ങിയ രോഗസാധ്യത കളെ ഇല്ലാതാക്കുവാൻ മികച്ചതാണ്. ഇത് ഉപയോഗപ്പെടുത്തി മലയാളികൾ തോരനും, അവിയലും, സാമ്പാറും എല്ലാം തയ്യാറാക്കുന്നു. പോഷകസമൃദ്ധമായ പടവലങ്ങ കൊണ്ട് നമുക്ക് എല്ലാവർക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്നതും ആരോഗ്യം നൽകുന്നതുമായ പടവലങ്ങ സ്പെഷ്യൽ തോരൻ ആണ് പരിചയപ്പെടുത്തുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പ്ലാവില തോരൻ
പടവലങ്ങ തോരൻ
-
പടവലങ്ങ ചെറുതായി അരിഞ്ഞത് -രണ്ട് കപ്പ്
-
പയർ മുളപ്പിച്ചത് - അരക്കപ്പ്
-
ക്യാരറ്റ് അരിഞ്ഞത് -അര കപ്പ്
-
തേങ്ങ ചുരണ്ടിയത് -ഒരു കപ്പ് ചുവന്നുള്ളി -അഞ്ചെണ്ണം
-
വെളുത്തുള്ളി അല്ലി- 3
-
ജീരകം - ഒരു ടീസ്പൂൺ
Padavalanga is a very nutritious vegetable dish. This nutritious vegetable dish is excellent for eliminating the risk of diseases like diabetes, liver disease, constipation and heart disease.
-
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ പച്ചമുളക് - 4 എണ്ണം
-
ഉപ്പ് - ആവശ്യത്തിന്
-
വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ
-
കടുക് - ഒരു ടീസ്പൂൺ
-
കറിവേപ്പില - രണ്ട് തണ്ട്
-
ചുവന്നുള്ളി അരിഞ്ഞത് - മൂന്നെണ്ണം
ബന്ധപ്പെട്ട വാർത്തകൾ: കഞ്ഞിക്കും ചോറിനു പുട്ടിനും കൂട്ടാം ഈ ചെറുപയർ തോരൻ
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണയിൽ കറിവേപ്പിലയിട്ട് കടുക് വറുത്ത ശേഷം തേങ്ങ ചുരണ്ടിയതും ചുവന്നുള്ളിയും വെളുത്തുള്ളിയും ജീരകവും മഞ്ഞൾപൊടിയും പച്ചമുളകും ഉപ്പും ചേർത്ത് അരച്ച് മൂപ്പിച്ച് ഒഴിച്ച് പടവലങ്ങ ചെറുതായി അരിഞ്ഞതും പയർ മുളപ്പിച്ചതും ക്യാരറ്റ് അരിഞ്ഞതും ചേർത്തിളക്കി ചെറുതീയിൽ ഇട്ടു വേവിച്ചിറക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ചേന ഇലയുടെ തോരൻ കഴിക്കാം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം..
Share your comments