നമുക്ക് നല്ല അടിപൊളി പരിപ്പ് കറി (സദ്യ സ്പെഷ്യല്‍ ) വക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ചേരുവകള്‍
1. ചെറുപയര്‍ പരിപ്പ് -അര കപ്പ്
2. തേങ്ങ - കാല് കപ്പ്
3. ചെറിയ - ജീരകം അര ടീ സ്പൂണ്‍
4. പച്ചമുളക്- 3 എണ്ണം
5. വെള്ളം ആവശ്യത്തിന്
6. ഉപ്പ് ആവശ്യത്തിന്
7. മഞ്ഞള്‍പൊടി - അര ടീ സ്പൂണ്‍
8. നെയ്യ് -1 ടീ സ്പൂണ്‍
9. വറ്റല്‍മുളക് - 3 എണ്ണം
10.ചെറിയ ഉള്ളി - 4 എണ്ണം
11.കറിവേപ്പില
തയ്യാറാക്കുന്ന വിധം
.കുക്കറിലേക്ക് ചെറുപയര്‍ പരിപ്പ്, മഞ്ഞള്‍ പൊടി , ഉപ്പ് , ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് 2 വിസില്‍ വരുന്നതുവരെ വേവിച്ചെടുക്കുക.(ചെറുപയര്‍ പരിപ്പ് അര മണിക്കൂറെങ്കിലും കുതിര്‍ത്തു വെച്ചാല്‍ പെട്ടെന്ന് വെന്തുകിട്ടും).ശേഷം തേങ്ങ , പച്ചമുളക് , ചെറിയ ജീരകം , ആവശ്യത്തിന് വെള്ളവും ചേര്‍ത്തരച്ച അരപ്പ് ചേര്‍ത്ത് തിളപ്പിക്കുക.ശേഷം പാനില്‍ നെയ്യ് ചൂടാക്കി ചെറിയ ഉള്ളിയും വറ്റല്‍ മുളകും കറിവേപ്പിലയും താളിച്ചു ചേര്‍ക്കുക.ഇപ്പൊ നമ്മുടെ സദ്യയിലേക്കുള്ള രുചികരമായ കട്ടി പരിപ്പ് റെഡി ആയിട്ടുണ്ട്.
Share your comments