<
  1. Food Receipes

തട്ട മുറുക്ക്-ദീപാവലി പലഹാരം

ദീപാവലിക് പൊതുവെ ധാരാളം പലഹാരങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട് . അതിൽ തട്ട മുറുക്ക് ഒരു പ്രധാനപ്പെട്ട പലഹാരമാണ് . വളരെ എളുപ്പവും സ്വാദിഷ്ടവുമാണ് തട്ട മുറുക്ക്

Parvathy. B. G
Thattamurukku
Thattamurukku

ദീപാവലിക് പൊതുവെ ധാരാളം പലഹാരങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട് . അതിൽ തട്ട മുറുക്ക് ഒരു പ്രധാനപ്പെട്ട പലഹാരമാണ് . വളരെ എളുപ്പവും സ്വാദിഷ്ടവുമാണ് തട്ട മുറുക്ക്. 75 തട്ടകൾ ഉണ്ടാക്കാനുള്ള അളവാണ് ചുവടെ കൊടുത്തിരിക്കുന്നത് .

ചേരുവകൾ


1 . ഇഡ്ഡ്ലി അരി - 4 വലിയ കപ്പ് (3 മണിക്കൂർ വെള്ളത്തിൽ കുതിർത്തത് )
ഉണക്കമുളക് - 15 എണ്ണം ( അര മണിക്കൂർ കുതിർത് മിക്സിയിൽ അരച്ചത് )
കായപ്പൊടി - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
2 .തൊലിയില്ലാത്ത ഉഴുന്ന് - 1 വലിയ കപ്പ്
3 .കടലപ്പരിപ്പ് - 100 ഗ്രാം ( ഒരു മണിക്കൂർ കുതിർത്തത്)
കറിവേപ്പില - ഒരുപിടി (ചെറുതായി അരിഞ്ഞത് )
കറുത്ത എള്ള്‌ -50 ഗ്രാം
തേങ്ങ - അര മുറി (ചെറുതായി അരിഞ്ഞത് )
വെണ്ണ - 2 ടേബിൾസ്പൂൺ
4 . എണ്ണ -1 ലിറ്റർ
5 . വാഴയില - ഒരു ചെറിയ കഷ്ണം

പാകം ചെയ്യുന്ന വിധം

തൊലിയില്ലാത്ത ഉഴുന്ന് ഒരു കടായിൽ നിറം മാറാതെ വറുക്കുക . അത് പൊടിച്ചു അരിച്ചെടുത് വയ്ക്കുക . ഒന്നാമത്തെ ചേരുവകൾ ഗ്രൈൻഡറിൽ അധികം വെള്ളം ഒഴിക്കാതെ നന്നായി അരച്ചെടുക്കുക .ഈ മിശ്രിതത്തിൽ ഉഴുന്നുപൊടിയും മൂന്നാമത്തെ ചേരുവകളും ചേർത് നന്നായി മിക്സ് ചെയ്ത് ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചെടുക്കുക .ഒരു ചെറിയ നെല്ലിക്ക അളവിൽ ഉരുളകൾ ആക്കി വയ്ക്കുക . ഒരു വാഴയിലയിൽ എണ്ണ തടവി ഓരോ ഉരുളകളും ചെറിയ പപ്പടത്തിൻറെ അളവിൽ ഒന്നൊന്നായി കൈ കൊണ്ട് പരത്തുക (ചപ്പാത്തി മേക്കറിലും പരത്താം). ഒരു ഫോർക് കൊണ്ട് ഇതിൽ ചെറിയ കുത്തുകൾ ഉണ്ടാക്കുക . ഒരു കടായിൽ എണ്ണ ചൂടാക്കി മീഡിയം ചൂടിൽ പരത്തിയ തട്ടകൾ വറുത്തെടുക്കുക

Thatta Murukk

We make many sweets on the eve of Diwali. Thatta murukk is one among them .It is very easy to make and delicious too. Given below is a recipe for making 75 thatta murukk.

Ingredients

1. Idli rice - 4 big cups ( soak for 3 hours )
Dry red chillies- 15 ( soak for half an hour and grind it)
Asafoetida - 1 teaspoon
salt - according to taste
2. urud dal - 1 big cup
3. channa dal - 100gm (soak for 1 hour)
curry leaves - one hand full (cut into small pieces)
black sesame seeds-50gm
coconut - half coconut (cut into small pieces)
butter -2 tablespoon
4. oil - 1 litre
5. banana leaf - one small piece

Preparation

Dry roast urud dal without changing its colour. Powder and filter it. Grind the ingredients in (1) using little water. In this add the powdered urud dal and (3) ingredients .Mix them to make a dough similar to that for a chappati. Make small balls of it ( gooseberry size). In a small banana leaf coated with oil spread the balls one by one using fingers (you can use chappati maker also). Using a fork make small impressions on this .Heat oil in a kadai . In medium flame fry these one by one.

പാര്‍വ്വതീസ് കിച്ചണ്‍ - കുറുമ സാമ്പാര്‍

English Summary: Parvathy's kitchen -- Thattamurukku

Like this article?

Hey! I am Parvathy. B. G. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds