Food Receipes

പൊട്ടറ്റോ പൊഹ

potato poha

 

പൊട്ടറ്റോ പൊഹ

അവലും ഉരുളക്കിഴങ്ങും ഉപയോഗിച്ച് തയാറാക്കാവുന്ന സ്വാദിഷ്ടമായ ഒരു വിഭവമാണ്‌ പൊട്ടറ്റോ പൊഹ.ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം .

ചേരുവകള്‍
അവല്‍ - 2 കപ്പ്
സവാള - ഒരെണ്ണം ചെറുതായരിഞ്ഞത്
ഉരുളക്കിഴങ്ങ് -ഒരെണ്ണം പുഴുങ്ങി തൊലികളഞ്ഞ് ചെറുതായരിഞ്ഞത്
കടുക് - മുക്കാല്‍ ടീ. സ്പൂണ്‍
പഞ്ചസാര, ജീരകം - ഒന്നര ടീ. സ്പൂണ്‍ വീതം
നാരങ്ങാ നീര് -ഒന്നര ടീ. സ്പൂണ്‍
കായപ്പൊടി - ഒരു നുള്ള്
കറിവേപ്പില - 8-10 എണ്ണം
പച്ചമുളക് - ഒരെണ്ണം ചെറുതായരിഞ്ഞത്
കപ്പലണ്ടി - ഒന്നര ടേ. സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീ. സ്പൂണ്‍
തേങ്ങാ ചുരണ്ടിയത് - ഒരു ടേ. സ്പൂണ്‍
എണ്ണ - 2 ടേ. സ്പൂണ്‍
മല്ലിയില അരിഞ്ഞത് - 2 ടേ. സ്പൂണ്‍
ഉപ്പ് - പാകത്തിന്

അവല്‍ ഒന്നു രണ്ടു തവണ കഴുകി പിഴിഞ്ഞ് ഒരു ബൗളിലിടുക. ഉപ്പും പഞ്ചസാരയുമിട്ട് ഇളക്കി വെയ്ക്കുക.ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി കടുകിട്ട് വറുക്കുക. പൊട്ടുമ്പോള്‍ ജീരകം, പച്ചമുളക്, കറിവേപ്പില, കപ്പലണ്ടി, കായപ്പൊടി എന്നിവയിട്ട് 30-40 സെക്കന്റിളക്കുക. സവാളയിട്ട് സുതാര്യമാകുംവരെ വഴറ്റുക. ഉരുളക്കിഴങ്ങ് അരിഞ്ഞതും മഞ്ഞളും ചേര്‍ത്ത് 1 മിനിറ്റിളക്കുക. അവല്‍ കുതിര്‍ത്തത് ചേര്‍ത്ത് 2-3 മിനിറ്റ് വേവിക്കുക. തേങ്ങ, നാരങ്ങാനീര്, മല്ലിയില എന്നിവ ചേര്‍ത്ത് നന്നായിളക്കി വാങ്ങുക.


English Summary: Potato poha

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine