<
  1. Food Receipes

4 മാമ്പഴവും അൽപം തൈരും; വിഷു സദ്യയ്ക്ക് രുചിയേറും മാമ്പഴപുളുശ്ശേരി

മാമ്പഴം കൊണ്ടുള്ള പ്രസിദ്ധമായ രുചിയാണ് മാമ്പഴ പുളിശ്ശേരി. വിഷു സദ്യയെ കെങ്കേമമാക്കാൻ താൽപ്പര്യമുള്ളവർക്ക് അതിസ്വാദിഷ്ടത്തോടെ മാമ്പഴ പുളിശ്ശേരി തയ്യാറാക്കാനുള്ള പാചക നുറുങ്ങാണ് ഇവിടെ പങ്കുവക്കുന്നത്.

Anju M U
Mambazha pulussery
4 മാമ്പഴവും അൽപം തൈരും; വിഷു സദ്യയ്ക്ക് രുചിയേറും മാമ്പഴപുളുശ്ശേരി

മാമ്പഴക്കാലവും ഒപ്പം സമൃദ്ധിയുടെ വിഷുവും. വെറുതെ കഴിക്കാനായാലും രുചിക്കൂട്ടുകളാക്കി കഴിക്കാനായാലും മാമ്പഴം ഇഷ്ടമല്ലാത്തവരായി വളരെ ചുരുക്കം ആളുകൾ മാത്രമാണുള്ളത്. മാമ്പഴം കൊണ്ടുള്ള പ്രസിദ്ധമായ രുചിയാണ് മാമ്പഴ പുളിശ്ശേരി. അതും നമ്മുടെ മുത്തശ്ശിമാർ തയ്യാറാക്കിയ രുചിയിലും കൈപ്പുണ്യത്തിലും കഴിക്കാനായിരിക്കും മിക്കവരും ഇഷ്ടപ്പെടുന്നത്. വിഷു സദ്യയെ കെങ്കേമമാക്കാൻ താൽപ്പര്യമുള്ളവർക്ക് അതിസ്വാദിഷ്ടത്തോടെ മാമ്പഴ പുളിശ്ശേരി തയ്യാറാക്കാനുള്ള പാചക നുറുങ്ങാണ് ഇവിടെ പങ്കുവക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഔഷധമാണ് തേൻ നെല്ലിക്ക; നിമിഷ നേരത്തിൽ വീട്ടിലുണ്ടാക്കാം

മാമ്പഴ പുളുശ്ശേരിയ്ക്ക് ആവശ്യമായവ: (Ingredients For Mambazha pulussery)

നാടന്‍ മാങ്ങ - 4 എണ്ണം
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
മുളക് പൊടി - അര ടീസ്പൂണ്‍
തേങ്ങ ചിരകിയത് - 1 കപ്പ്
തൈര് - 1 കപ്പ്
ജീരകം - അര ടീസ്പൂണ്‍
പച്ചമുളക് - നാല് എണ്ണം
ചെറിയ ഉള്ളി - 4 എണ്ണം
കറിവേപ്പില- ആവശ്യത്തിന്

ബന്ധപ്പെട്ട വാർത്തകൾ: കുമ്പളങ്ങാത്തൊലി കളയണ്ട; രുചിയേറും ഈ വിഭവമുണ്ടാക്കാം

മാമ്പഴ പുളുശ്ശേരി തയ്യാറാക്കുന്ന വിധം (Preparation Method For Mambazha pulussery)

മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില, പച്ചമുളക് എന്നിവയ്ക്കൊപ്പം അൽപം വെള്ളമൊഴിച്ച് ഇതിലേക്ക് മാമ്പഴമിട്ട് നല്ലതുപോലെ വേവിച്ചെടുക്കുക. ഇതിന് ശേഷം മഞ്ഞള്‍പ്പൊടി, തേങ്ങ, ജീരകം, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ അരച്ചെടുത്ത് ഈ കൂട്ട് വേവുന്ന മാമ്പഴത്തിലേക്ക് ചേര്‍ക്കണം.

ബന്ധപ്പെട്ട വാർത്തകൾ: വിഷുവിന് വിളവെടുക്കാം, ആദായം നേടാം; കണി വെള്ളരി കൃഷി ഇപ്പോൾ തുടങ്ങാം

ഇത് ചെറുതീയിൽ മാമ്പഴം നന്നായി കുറുകി വരുന്ന വരെ തിളപ്പിക്കുക. തുടർന്ന് തൈര് നന്നായി ഉടച്ചെടുക്കുകയോ, ബീറ്റ് ചെയ്തെടുക്കുകയോ വേണം. ഈ തൈര് മാമ്പഴത്തിന്റെ കൂട്ടിലേക്ക് ചേർക്കുക. എന്നാൽ തൈര് ചേർത്ത ശേഷം അധികം തിളപ്പിക്കാതെ ചെറുതായി ചൂടാക്കുകയാണ് വേണ്ടത്.

ശേഷം ഇത് തീയിൽ നിന്ന് ഇറക്കിവച്ച് ഇതിലേക്ക് കടുകും കറിവേപ്പിലയും താളിച്ചെടുക്കണം. വലുതായി എരിവ് കലരാത്തതിനാൽ തന്നെ കുട്ടികൾക്ക് മാമ്പഴ പുളുശ്ശേരി വളരെയധികം ഇഷ്ടപ്പെടും. തൈര് കൂടി ചേർക്കുന്നതിനാൽ ആരോഗ്യത്തിനും അത്യധികം ഗുണം ചെയ്യുന്ന സ്വാദിഷ്ടമായ ഭക്ഷണമാണിത്.

മാമ്പഴത്തിന്റെ ആരോഗ്യഗുണങ്ങൾ (Health Benefits Of Mango)

ശരീരത്തിന് പല തരത്തിൽ ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഫലമാണ് മാമ്പഴം. മോശം കൊളസ്ട്രോളിനെ കുറയ്ക്കുന്നതിന് മാമ്പഴം സഹായിക്കും. ശരീരത്തിലെ കൊഴുപ്പിനെ നീക്കം ചെയ്യുന്നതിനും കൂടാതെ, വിളർച്ച പോലുള്ള പ്രശ്നങ്ങളെ അതിജീവിക്കുന്നതിനും മാമ്പഴം കഴിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ:  മാമ്പഴം കഴിച്ചയുടനെ ഈ ആഹാര സാധനങ്ങള്‍ കഴിക്കരുത്

English Summary: Prepare Tasty And Healthy Mambazha pulussery For This Vishu Feast

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds