റാഗി ,പഞ്ഞ പുല്ല് എന്നൊക്കെ കേട്ടിട്ടില്ലേ .നമ്മുടെ ശരീരത്തിന് വളരെ ഹെൽത്തിയായ ഒരു പദാർത്ഥമാണിത് . ആറ് മാസം പ്രായമായ കുട്ടികളുടെ ആഹാരത്തിൽ റാഗി ഉൾപ്പെടുത്തുന്നത് വളരെ ഉത്തമമാണ് .പ്രമേഹരോഗികൾക്ക് (മധുരം ചേർക്കാതെ )റാഗി നല്ലൊരു ഭക്ഷണമാണ് റാഗി .റാഗിയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തടി കുറയ്ക്കാൻ ഭക്ഷണക്രമീകരണം നടത്തുന്നവർ ഒരു നേരത്തെ ഭക്ഷണത്തിൽ റാഗി ഉൾപ്പെടുടുത്തുന്നത് വളരെ നല്ലതായിരിക്കും .റാഗി കൊണ്ടു ഹെൽത്തി ട്രിങ്ക് പരിചയപ്പെടാം .
ആവശ്യമായ സാധനങ്ങൾ
റാഗി - വറുത്തത് അരക്കപ്പ്
പാൽ കട്ടയാക്കിയത് - അരകപ്പ്
പഞ്ചസാര. - ഒരു കപ്പ്
പൂവമ്പഴം - രണ്ടെണ്ണം കപ്പലണ്ടിയും ബദാം ഉം നുറുക്കിയത് - 20 ഗ്രാം
ഉണ്ടാകുന്ന വിധം
റാഗി മിക്സറിൽ വെള്ളം ചേർക്കാതെ പൊടിച്ചെടുക്കാം അതിന് ശേഷം വെള്ളം ചേർത്ത് അരിച്ചെടുക്കാം .അതിലേക്ക് പഴവും പാലും പഞ്ചസാരയും ചേർത്ത് ഒന്നുകൂടി മിക്സറിൽ അടിച്ചെടുക്കുക .ഇത് ഗ്ലാസ്സുകളിലേക്ക് പകർത്തി നുറുക്കി വച്ച കലണ്ടിയും ബദാമും ഇട്ട് കഴിക്കാം .
Share your comments