പുളിയുള്ള പഴങ്ങൾ ഉപയോഗിച്ച് രുചികരമായ അച്ചാറുകൾ ഉണ്ടാക്കാൻ വിദഗ്ധരാണ് നമ്മൾ. മധുരമുള്ള പഴങ്ങളും പച്ചക്കറികളും നമ്മുടെ അച്ചാറിന്റെ ലിസ്റ്റിലേക്ക് കടന്നുവരികയാണ് . അധികകാലം സൂക്ഷിച്ചുവയ്ക്കാനാകാത്ത പ്രിസെർവറ്റീവുകൾ ഒന്നും ചേർക്കാത്ത ഹെൽത്തിയായ പല അച്ചാറുകളും ഇതിനു നാം രുചിക്കാറുണ്ട്. ഇതാ പടവലങ്ങ കൊണ്ട് ഒരു അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം പടവലങ്ങ -2 Cup, പച്ചമുളക് - 2, വെളുത്തുള്ളി - 10, ഇഞ്ചി - 1 സ്പൂൺ മുളക് പൊടി - 2 സ്പൂൺ ,മഞ്ഞൾ പൊടി 1 സ്പൂൺ, .ഉപ്പ്, വിനാഗിരികായപ്പൊടി - സ്പൂൺ ,ഉലുവ പൊടി - സ്പൂൺ , നല്ലെണ്ണ - 2 സ്പൂൺ, വേപ്പില,കടുക് - 1 സ്പൂൺ ഇത്രയുമാണ് പാടവലങ്ങാ അച്ചാർ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ
പടവലങ്ങ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് 20 മിനിറ്റ് വെക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കടുക് ഇടുക. കടുക് പൊട്ടിക്കഴിയുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, വേപ്പില ഇട്ട് വഴറ്റുക. ഇതിലേക്ക് മുളക് പൊടി ചേർത്ത് നല്ലത് പോലെ ഇളക്കുക. ഒന്ന് വഴന്ന് കഴിയുമ്പോൾ പടവലങ്ങ ചേർത്ത് നന്നായി വഴറ്റുക. അല്പസമയത്തിനു ശേഷം വിനാഗിരി ആവശ്യത്തിന് അനുസരിച്ച് ചേർക്കുക ഉപ്പ് ചേർത്ത് തിളച്ച് കഴിയുമ്പോൾ അടുപ്പിൽ നിന്നും മാറ്റി കായപ്പൊടി, ഉലുവ പൊടി ചേർക്കുക.ആവശ്യമെങ്കിൽ ആചാരപൊടി ചേർക്കാം.
Photo courtesy---Malayala Pachakam
Share your comments