
കുട്ടിക്കാലത്തു നാം ധാരാളം കഴിച്ചിട്ടുള്ള ഒന്നാണ് പുളി മിഠായി .എല്ലാപ്രായക്കാരും ഒരുപോലെ ഇഷ്ടപെടുന്ന ഇത്തിരി പുളിയും മധുരവും ഉപ്പും ചേർന്ന ഈ വിഭവം ഉണ്ടാകുന്നത് വളരെ എളുപ്പമാണ്
വാളൻ പുളി :-1 കപ്പ്
പഞ്ചസാര :-2 കപ്പ്
അരിപൊടി:- 5 റ്റീസ്പൂൺ
ചുക്ക് പൊടി:- 1/2 റ്റീസ്പൂൺ
ജീരക പൊടി:-1/2 റ്റീസ്പൂൺ

വാളൻ പുളി നാരും ,കുരുവും കളഞ്ഞ് വെള്ളത്തിൽ കുതിർത്ത് അരച്ച് എടുക്കുക.പാൻ വച്ച് ചൂടാക്കി പുളി അരച്ചത് ഇട്ട് വെള്ളം വറ്റിച്ച് ( വെള്ളം വലിഞ്) എടുക്കുക.മറ്റൊരു പാൻ അടുപ്പത്ത് വച്ച് പഞ്ചസാര 1/4 -1/2കപ്പ് വെള്ളവും ചേർത്ത് പാനിയാക്കാൻ വക്കുക.നൂൽ പരുവം ആകുമ്പോൾ പുളി ,അരിപ്പൊടി, ജീരക പൊടി, ചുക്ക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി കുറുക്കി കട്ടിയാക്കി എടുക്കുക.ചെറു ചൂടൊടെ തന്നെ ചെറിയ ഉരുളയായി ഉരുട്ടുക. പുളി മിഠായി തയ്യാർ.തണുക്കുമ്പോൾ വായുകടക്കാത്ത ചില്ലു കുപ്പികളിൽ ആക്കി സൂക്ഷിക്കാം.
Share your comments