മഞ്ഞൾ ഒരു ഔഷധവും അതിനൊപ്പം സുഗന്ധദ്രവ്യവും ആഹാര പദാർത്ഥം കൂടിയാണ് പ്രാചീന കാലം മുതൽ ആയൂർവേദ ഔഷധകൂട്ടുകളിൽ മഞ്ഞൾ ഉപയോഗിച്ച് പോന്നിരുന്നു ഗവേഷണങ്ങൾ പുരോഗമിച്ച് വരും തോറും മഞ്ഞളിന്റെ ഔഷധ പ്രധാന്യം കൂടി വരുകയാണ് . ഇന്ന് ലോകമെമ്പാടും ഉള്ള ജനങ്ങൾ മഞ്ഞൾ ഉപയോഗിച്ച് വരുന്നു ക്യാൻസറിന്റെ ചികിത്സക്ക് മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുക്കുമിൻ ധാരാളം ഉപയോഗിച്ച് വരുന്നു .കൂടാതെ ആമാശയ രോഗങ്ങൾക്കും മസ്തിഷ്ക്ക രോഗങ്ങൾക്കും , ത്വക്ക് രോഗങ്ങൾക്കും മഞ്ഞൾ നല്ലൊരു ഔഷധമാണ് . നനവുള്ള മണ്ണിലാണ് മഞ്ഞൾ നടുന്നത് . മെയ്യ് - ജൂൺ മാസങ്ങളിലാണ് മഞ്ഞൾ നടുന്നത് . പുതുമഴ പെയ്യ്ത് തുടങ്ങിയാൽ വിത്ത് മഞ്ഞൾ
പറിച്ചെടുക്കും . നീളത്തിൽ വാരം കോരുക അതിൽ അതികം താഴ്ചയില്ലാത്ത കുഴികൾ എടുക്കുക .അതിൽ മുളവന്ന വിത്ത് നടാം അതിന് ശേഷം പുതയിട്ട് കൊടുക്കാം . ഒരു മാസത്തിന് ശേഷം പുതമാറ്റിയതിന് ശേഷം ചാണക വളവും കംബോസ്റ്റും ഇട്ട് മൂടാം മുപ്പ് കുറഞ്ഞതാണെങ്കിൽ 7-8 മാസത്തിലും കൂടിയതാണെങ്കിൽ 9-10 മാസത്തിലും പറിച്ച് എടുക്കാം . പറിച്ചെടുത്ത കിഴങ്ങുകൾ കഴുകി വൃത്തിയാക്കി .8-9 മണിക്കൂർ വേവിക്കണം . അതിന് ശേഷം വെള്ളം വാറ്റിയെടുത്ത് 3-4 ദിവസം വെയിലത്ത് ഉണക്കുക . ഇത് ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ് .
Share your comments