വൈനുകൾ ആർക്കാണ് ഇഷ്ടമില്ലാത്തത്. ഒരുപാട് ആരോഗ്യഗുണങ്ങൾ പകരുന്ന പാനീയമാണ് വൈൻ. പല പഴവർഗങ്ങൾ കൊണ്ടും വിവിധതരത്തിൽ സ്വാദിഷ്ഠമായ വൈനുകൾ നമുക്ക് ഉണ്ടാക്കാൻ കഴിയുന്നു. എന്നാൽ വൈനുകളെ കുറിച്ച് പറയുമ്പോൾ തന്നെ മനസിലേക്ക് കടന്നുവരുന്ന രണ്ട് വൈൻ വിഭവങ്ങളാണ് ഇനി നിങ്ങളെ പരിചയപ്പെടുത്തുന്നത്.
Wines don't like the wines. Wine is a drink of health qualities. Let us make delicious wines from different fruits.
മുന്തിരി വൈൻ
മുന്തിരി വൈൻ നിർമ്മിക്കുവാൻ വേണ്ട ചേരുവകൾ
-
മുന്തിരി - ഒരു കിലോ
-
പഞ്ചസാര - ഒന്നര കിലോ
-
തിളപ്പിച്ചാറിയ വെള്ളം - നാലര ലിറ്റർ
-
യീസ്റ്റ് - ഒരു ചെറിയ സ്പൂൺ
-
ഗോതമ്പ് - ഒരുപിടി കഴുകി ചതച്ചത്
-
പഞ്ചസാര - ഒരു കപ്പ്
-
വെള്ളം -ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
മുന്തിരി കഴുകി മെല്ലെ ഉടച്ച് ഭരണിയിലാക്കുക ഇതിലേക്ക് യീസ്റ്റ്, പഞ്ചസാര, ഗോതമ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഭരണി അടച്ച് തുണികൊണ്ട് മൂടിക്കെട്ടി 21 ദിവസം വയ്ക്കുക. ആദ്യ ഏഴു ദിവസം ദിവസേന രാവിലെ ഇളക്കണം. 22 ദിവസം കഴിയുമ്പോൾ അരിച്ചെടുക്കുക. പഞ്ചസാര, വെള്ളം ചേർത്ത് കാരമൽ തയ്യാറാക്കി ചൂടാറാൻ വയ്ക്കുക. തയ്യാറാക്കിയ കാരമൽ വൈനിൽ ചേർത്തിളക്കി വീണ്ടും 21 ദിവസം വയ്ക്കുക.
ബന്ധപ്പെട്ട വാർത്തകൾ: മുന്തിരി വൈൻ
കശുമാങ്ങ വൈൻ
ചേരുവകൾ
-
കശുമാങ്ങ - ഒരു കിലോ കഴുകിത്തുടച്ചത്
-
ശർക്കര - ഒരു കിലോ പൊടിച്ചത്
-
തിളപ്പിച്ചാറിയ വെള്ളം- ഒരു ലിറ്റർ
-
ഗോതമ്പ് - അരക്കപ്പ് കഴുകി ചതച്ചത് ഏലയ്ക്ക - 10 (ചതച്ചത്)
-
ഗ്രാമ്പൂ- 8 (ചതച്ചത്)
-
കറുവപ്പട്ട മൂന്ന് കഷണം (ചതച്ചത്)
-
കുരുമുളക് ഒന്നര ചെറിയ സ്പൂൺ
-
തിപ്പലി ഒരു ചെറിയ സ്പൂൺ
ബന്ധപ്പെട്ട വാർത്തകൾ: ലെമൺ വൈൻ - സുഗന്ധം പരത്തും നാരങ്ങാ വീട്ടിൽ നട്ട് വളർത്താം
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവ ഒരു ഭരണിയിലാക്കി 21 ദിവസം മൂടിക്കെട്ടി വയ്ക്കുക. ഇടയ്ക്കിടെ തടി സ്പൂൺ കൊണ്ട് രണ്ടു തവണ ഇളക്കി വയ്ക്കണം. ഇരുപത്തി ഒന്നാമത്തെ ദിവസം കഴിയുമ്പോൾ തുണിയിലൂടെ അരിച്ച് നന്നായി പിഴിഞ്ഞെടുക്കുക. ഇത് ഭരണിയിൽ തിരിച്ചു ഒഴിച്ച് രണ്ടാമത്തെ ചേരുവ ചേർത്ത് 20 ദിവസം മൂടിക്കെട്ടി വെക്കണം. 20 ദിവസം കഴിഞ്ഞു അരിച്ചെടുത്ത് 20 ദിവസം കൂടി ഉപയോഗിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ആവശ്യമായ തോതിൽ മാത്രം വൈൻ കംപോസ്റ്റിൽ ചേർക്കുകയാണെങ്കിൽ, ഉപകാരപ്രദം
Share your comments