തക്കാളി ജ്യൂസോ..... പേരുകേട്ടു നെറ്റിചുളിയ്ക്കേണ്ട തക്കാളി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു അടിപൊളി ഡ്രിങ്ക് ആണിത്. വേനൽക്കാലം പാനീയങ്ങളുടെ കാലമാണ് വീട്ടിൽ വരുന്ന അതിഥികൾക്ക് ചുക ചുകപ്പുള്ള ഈ തക്കാളിജ്യൂസ് തയ്യാറാക്കി നൽകിയാൽ രുചികരമായ ഈ ജ്യൂയ്സിന്റെ ചേരുവ അവർക്ക് മഷിയിട്ടുനോക്കിയാലും അറിയാൻ സാധിക്കില്ല.
തക്കാളി ജ്യൂസോ..... പേരുകേട്ടു നെറ്റിചുളിയ്ക്കേണ്ട തക്കാളി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു അടിപൊളി ഡ്രിങ്ക് ആണിത്. വേനൽക്കാലം പാനീയങ്ങളുടെ കാലമാണ് വീട്ടിൽ വരുന്ന അതിഥികൾക്ക് ചുക ചുകപ്പുള്ള ഈ തക്കാളിജ്യൂസ് തയ്യാറാക്കി നൽകിയാൽ രുചികരമായ ഈ ജ്യൂയ്സിന്റെ ചേരുവ അവർക്ക് മഷിയിട്ടുനോക്കിയാലും അറിയാൻ സാധിക്കില്ല. പച്ചക്കറി കഴിക്കാൻ ഇഷ്ടമില്ലാത്ത കുട്ടികൾക്കും തക്കാളി ജ്യൂസ് നൽകി പോഷകക്കുറവ് പരിഹരിക്കാം. തക്കാളിയുടെ ചവർപ്പുരസം ഇല്ലാതെ, പഞ്ചസാര ചേർക്കാത്ത രുചികരമായ ഈ ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
രണ്ട് തക്കാളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, ഒരു ശർക്കര വെല്ലം, രണ്ടു തണ്ടു പുതിനയില എന്നിവയാണ് ജ്യൂസ് ഉണ്ടാക്കാൻ വേണ്ടത്, ചെറുതായി മുറിച്ച തക്കാളി ഇഞ്ചിയും പുതിനയിലയും ചെറുതായി പൊടിച്ച ശർക്കര വെല്ലവും ചേർത്ത് മിക്സിയിൽ നന്നായി അടിയ്ക്കുക. അരിച്ചെടുത്ത ശേഷം ഐസ്‌ക്യൂബ്സ് ചേർത്ത് വിളമ്പുക തക്കാളി അരയ്ക്കുമ്പോൾ കുരുവുംചേർത്തു അരയ്ക്കുന്നതിനാൽ കൈപ്പു ഉണ്ടാകുക സ്വാഭാവികം അതിനാൽ ഫ്രഷ് ആയി ഉണ്ടാക്കി സെർവ് ചെയ്യാൻ ആണ് ഉത്തമം.
Share your comments