<
  1. Food Receipes

ജീവിതശൈലി രോഗങ്ങളെ തടയുന്ന രണ്ട് മല്ലിയില വിഭവങ്ങൾ

പോഷകങ്ങളുടെ കാര്യത്തിൽ ഇലവർഗങ്ങൾ എന്നും മുൻപന്തിയിൽ തന്നെയാണ്. ഇല വർഗ്ഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മല്ലിയില. പൊട്ടാസ്യം, വിറ്റാമിൻ ബി സിക്സ്, വിറ്റാമിൻ സി തുടങ്ങിയവയാൽ സമ്പുഷ്ടമായ മല്ലിയില ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്.

Priyanka Menon
മല്ലിയില പാനീയം
മല്ലിയില പാനീയം

പോഷകങ്ങളുടെ കാര്യത്തിൽ ഇലവർഗങ്ങൾ എന്നും മുൻപന്തിയിൽ തന്നെയാണ്. ഇല വർഗ്ഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മല്ലിയില. പൊട്ടാസ്യം, വിറ്റാമിൻ ബി സിക്സ്, വിറ്റാമിൻ സി തുടങ്ങിയവയാൽ സമ്പുഷ്ടമായ മല്ലിയില ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതു ഈ ഇല വർഗ്ഗം പ്രമേഹരോഗികൾക്കും ഹൃദ്രോഗികൾക്കും മികച്ചതാണ്. ജീവിതശൈലി രോഗങ്ങളെ ഒരുപരിധിവരെ തടഞ്ഞു നിർത്താൻ ഈ ഇലവർഗ്ഗത്തിന് സാധിക്കും. മല്ലിയില കൊണ്ട് ഉണ്ടാക്കാവുന്ന 2 അതിസ്വാദിഷ്ഠ വിഭവങ്ങൾ ആണ് താഴെ നൽകുന്നത്.

Leafy greens are always at the forefront in terms of nutrients. Coriander is one of the most important leaf species.

ബന്ധപ്പെട്ട വാർത്തകൾ: ഇങ്ങനെ വളർത്തിയാൽ മല്ലിയില തഴച്ചു വളരും

മല്ലിയില പാനീയം

ചേരുവകൾ

  • മല്ലിയില- ഒരു പിടി

  • തക്കാളി-1

  • എള്ള് പത്ത് ഗ്രാം (കുതിർത്തെടുക്കുക) ക്യാരറ്റ്-1

  • ബീറ്റ്റൂട്ട് - 50ഗ്രാം

  • നാരങ്ങാനീര് - ഒന്ന്

  • കാന്താരിമുളക് - ഒന്ന്

  • ഉപ്പ് പാകത്തിന്

ബന്ധപ്പെട്ട വാർത്തകൾ:മല്ലിയിലയുടെ ഗുണങ്ങൾ

തയ്യാറാക്കുന്ന വിധം

ചേരുവകൾ ഒന്നിച്ചാക്കി ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച്, അരിച്ചെടുക്കുക. ഇത് ഒരു നേരത്തെ ഭക്ഷണം ആയി തന്നെ കഴിക്കാം. എള്ള്, ക്യാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാൽ വിശപ്പ് അനുഭവപ്പെടില്ല.

മല്ലി ചട്നി

ചേരുവകൾ

  • മല്ലിയില - ഒരു പിടി

  • കറിവേപ്പില - കാൽപിടി

  • പച്ചമാങ്ങ - 1 വലുത്

  • കാന്താരിമുളക് -രണ്ട്

  • മത്തൻകുരു -ഒരുപിടി

  • ജീരകം-അര ടീസ്പൂൺ

  • തക്കാളി ദശ -50 ഗ്രാം

  • ഉപ്പ് പാകത്തിന്

  • വെർജിൻ കോക്കനട്ട് ഓയിൽ -15 മി.ലിറ്റർ

പാചകരീതി

ചേരുവകൾ ഒന്നിച്ച് അരച്ചു വെർജിൻ കോക്കനട്ട് ഓയിൽ ചേർത്ത് ഇളക്കി ചോറ്, ദോശ, ഇഡലി, കഞ്ഞി എന്നിവയ്ക്കൊപ്പം കഴിക്കാം. പലതരം ആൻറി ഓക്സിഡന്റുകൾ ഒരുമിച്ച് ചേരുന്നതിനാൽ കൊളസ്ട്രോളിന് അലിയിച്ചു കളയുന്നതിനാലാണ് വെർജിൻ കോക്കനട്ട് ഓയിൽ ചേർക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: വിഷമില്ലാത്ത മല്ലിയില ഇനി നിങ്ങളുടെ അടുക്കള തോട്ടത്തിലും

English Summary: Two coriander leaves preventing lifestyle diseases

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds